ബിഗ്ബോസ് മലയാളം സീസൺ മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത്.ഇതോ മത്സരാർത്ഥികൾ.

in FILM NEWS 260 views

ബിഗ്ബോസ് മലയാളത്തിൻ്റെ രണ്ട് സീസണുകളും പകുതിവഴിയിൽ അവസാനിപ്പിച്ചത് പോലെ ആയിരുന്നു. എങ്കിലും മൂന്നാം പതിപ്പ് ഗ്രാൻഡ്ഫിനാലെ നടത്തി വിന്നറെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ നാലാമതൊരു സീസൺ വൈകാതെ എത്തുമെന്നുള്ള പ്രതീക്ഷ നൽകി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സി ലൂടെ ശ്രദ്ധേയയായ രേവതി.കഴിഞ്ഞ സീസണുകളിൽ ബിഗ്ബോസിനെ കുറിച്ചുള്ള റിവ്യൂവും പ്രവചനങ്ങളും നടത്തി രേവതി യൂട്യൂബിലൂടെ ശ്രദ്ധേയയാകുന്നത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി മത്സരാർത്ഥികളെക്കുറിച്ച് പ്രവചിക്കുന്ന സാധ്യതാ ലിസ്റ്റുകൾ ആണ് പുതിയ വീഡിയോയിൽ അവർ പങ്കുവെച്ചിരിക്കുന്നത്. 15 പേരടങ്ങുന്ന ആ ലിസ്റ്റ് ഇങ്ങനെ. ആദ്യമായിട്ടാണ് ഇത്രയും നേരത്തെ മത്സരാർത്ഥികൾ ആരെന്നുള്ള പ്രവചനങ്ങളുടെ ലിസ്റ്റുമായി ഞാൻ വന്നത്. കാരണം പലതുണ്ട്. സീസൺ 2 കഴിഞ്ഞപ്പോഴേക്കും ബിഗ് ബോസ് എല്ലാവർക്കും മതിയായി എന്ന് പറഞ്ഞിരുന്നു. മൂന്നാം സീസൺ വരുന്നുണ്ടെങ്കിൽ വരട്ടെ. ആർക്കും വേണ്ട എന്ന തീരുമാനം പലരും എടുത്തു. സീസൺ 3 കഴിഞ്ഞശേഷം പ്രൊഡക്ഷൻ ലിസ്റ്റ് ഇടുമോ എന്ന് ചോദിച്ച് ആരാധകർ എത്തുകയായിരുന്നു. ഇത്രയും ആകാംക്ഷ ഇതാദ്യമായിട്ടാണ്.

മൂന്നാമത്തെ സീസണിലെ വിജയം കൊണ്ടാവാം അടുത്ത സീസണി നുവേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മത്സരാർത്ഥികളെ കുറിച്ചും ഒഡീഷനെകുറിച്ചും പ്രേക്ഷകർക്ക് കൺഫ്യൂഷൻ ഉണ്ട്.പല മേഖലകളിൽ നിന്നും ആണ് മത്സരാർത്ഥികൾ വരുന്നത്. ഇതുവരെ 13 മേഖലകളിൽ നിന്നാണ് മലയാളം ബിഗ്ബോ സാലേക്ക് ആളുകൾ എത്തിയത്. 3സീസണുകളിൽ ആയി ഏറ്റവും കൂടുതൽ ആളുകൾ വന്നത് ഫിലിം, ടെലിവിഷൻ, നടൻ, നടി എന്നിവയിൽ നിന്നാണ്. മോഡൽസ്, ടെലിവിഷൻ അവതാരക, പാട്ടുകാർ സോഷ്യൽ ആക്ടിവിസ്റ്റുകൾ ,ഇൻറർനെറ്റ് സെലിബ്രിറ്റികൾ, ആർ ജെ , ഡാൻസേഴ്സ് .ഒരു സീസണിലാണ് സംവിധായകൻ വന്നിട്ടുള്ളൂ. അതുപോലെ സ്പോർട്സ് താരം. ഇനി രാഷ്ട്രീയത്തിൽ നിന്നും ഉള്ള ആളുകൾ കൂടി പ്രതീക്ഷിക്കാം എന്നാണ് രേവതി പറയുന്നത്. ഇപ്രാവശ്യം സെലിബ്രിറ്റികൾ കൂടുതൽ ഉണ്ടാകാൻ ചാൻസ് ഉണ്ട്. ബിഗ് ബോസിന് ഒരു പാറ്റേണുണ്ട്.പ്രേക്ഷകർക്ക് സുപരിചിതരായവരും, അത്ര പരിചയമില്ലാത്ത ആളുകളുംഉണ്ടാകും. അത്തരത്തിൽ പ്രൊഡക്ഷൻ ലിസ്റ്റിലേക്ക് വന്ന 15 ആളുകളുടെ പേരാണ് രേവതി വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് പേരാണ് ഒന്നാമത് പറയുന്നത്. ഇപ്പോൾ വിവാദങ്ങളൊക്കെ ഉണ്ടാക്കി തിളങ്ങി നിൽക്കുകയാണ് സന്തോഷ്.

രണ്ടാമത്തെയാൾ വാവാ സുരേഷ് ആണ്. മൂന്നാമത് ജിയ ഇറാനിയാണ്. ഒരുപാട് സ്ഥലത്ത് അദ്ദേഹത്തിൻ്റെ പേരുകൾ കേട്ടുകഴിഞ്ഞു. സാധ്യതകളും കാണുന്നുണ്ട്. നാലാമത് ശ്രീലക്ഷ്മി അറക്കൽ, ടിക് ടോക്ക് താരം അഖിൽ സിജെ. കഴിഞ്ഞ ബിഗ് ബോസ് മുതൽ കേട്ട് വന്ന ആളായ അനീഷ് രവിയും ഇത്തവണ ഉണ്ടെന്നാണ് പറയപ്പെടുന്നത്.നടി ലക്ഷ്മിപ്രിയയാണ് മറ്റൊരാൾ. കൊല്ലം സുധി ,നെൽസൺ,ബിനു അടിമാലി ഇവരുടെയൊക്കെ പേരുകൾ എല്ലാം കേൾക്കുന്നുണ്ട്. നടിമാരായ ലിൻ്റോ റോണി, സുബി സുരേഷ്, ശ്രുതി രജനീകാന്ത്, അനാർക്കലി മരക്കാർ വിനോദ് കോവൂർ, രാജേഷ് ജബ്ബാർ, വളരെ ചാൻസ് കുറവാണെങ്കിലും നടൻ റിയാസ്ഖാൻ്റെ പേരും കേൾക്കുന്നുണ്ട്. താഴെ പറഞ്ഞ പേരുകൾ എല്ലാം സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഇവരിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതിൽ ഒരു പത്തു പേരെങ്കിലും ഉണ്ടാകാൻ ചാൻസ് ഉണ്ട് എന്നാണ് രേവതി സൂചിപ്പിക്കുന്നത്.

അതേസമയം വലിയ സിനിമാതാരങ്ങളും ബിഗ്ബോസിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. കാരണം ബാക്കിയുള്ളവർക്ക് പെർഫോമൻസ് ചെയ്യാനുള്ള സാധ്യത കുറയ്ക്കും. ബിഗ്ബോസ് ഹിന്ദിയിലൊക്കെ അങ്ങനെയാണ്. എന്തായാലും വൈകാതെ മലയാളത്തിലേക്ക് നാലാമതൊരു സീസൺ കൂടി എത്തുമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നത്.

Share this on...