ദിൽഷയുടെ പിറന്നാളിന് റോബിൻ ഒഴുകിയ സർപ്രൈസ്.

in FILM NEWS 497 views

ഇപ്പോൾ മലയാളം ബിഗ് ബോസ് സീസൺ ഫോറിൽ തിളങ്ങിനിൽക്കുന്ന സ്ത്രീകഥാപാത്രം ആരെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു മറുപടിയേ ഉള്ളൂ. അത് ദിൽഷയാണ്. ട്രോളുകൾ കൊണ്ട് നിറയുന്നത് ലക്ഷ്മിപ്രിയ ആണെങ്കിലും ഇഷ്ടങ്ങൾ വാരിക്കോരി ചൊരിയുന്നത് ദിൽഷ ദേഹത്തേക്ക് തന്നെയാണ്. എല്ലാവരും ദിൽഷയോട് തന്നെയാണ് സ്നേഹം കാണിക്കുന്നത്. റോബിൻ പോയതിനുശേഷം റോബിൻ്റെ ഫാൻസ് ആരാധകർ കൂടി ഇപ്പോൾ ദിൽഷ ഫാൻസ് ആയി എന്നു തന്നെ പറയണം. ദിൽഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് പുറത്ത് ലഭിക്കുന്നതെന്ന് നമുക്ക് പുറത്തുള്ള കാര്യങ്ങളിൽ നിന്ന് വളരെയധികം വ്യക്തമാണ്. അതുപോലെതന്നെ റോബിൻ്റെ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ്.

താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ടുതന്നെ താരത്തിൻ്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇന്ന് ദിൽഷയുടെ പിറന്നാളാണ്. നേരത്തെതന്നെ പിറന്നാൾ ജൂൺ മാസത്തിലാണ് അവിടെയൊക്കെ സംസാരമുണ്ടായിരുന്നു.അതുപോലെ തന്നെ ബിഗ്ബോസ് രാത്രി കെയ്ക്കൊക്കെ കൊണ്ടുവന്നെങ്കിലും മറ്റൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് റോബിൻ ഇപ്പോൾ. ദിൽഷയ്ക്ക് വേണ്ടി ഹാപ്പി ബർത്ത്ഡേ ദിൽഷ എന്നൊരു സർപ്രൈസ് പോസ്റ്റാണ് ഇട്ടിരിക്കുന്നത്.ദിൽഷയ്ക്ക് കാണാൻ സാധിക്കില്ല എങ്കിലും ആരാധകർക്ക് അതൊരു വലിയ സന്തോഷവാർത്തയാണ്. ദിൽറോബ് എന്നാണ് ദിൽഷയുടെയും റോബിൻ്റെയും ആരാധകർ ഒരുമിച്ച് അവരെ തന്നെ വിളിക്കുന്നത്.

പേർളിഷ് എന്ന് നമുക്കറിയാം. പേർളിയും ശ്രീനിഷും. അതിനുശേഷമാണ് ഇപ്പോൾ ദിൽറോബ് എത്തുന്നത്. എന്തായാലും ഇവർ രണ്ടുപേരും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടുതന്നെയാണ് ദിൽ റോബ്എന്നും ഒരുമിച്ച് ഇരിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നത്. ഇന്ന് ദിൽഷയുടെ പിറന്നാൾ ആയിട്ട് തന്നെ റോബിൻ ഒരുപാട് സർപ്രൈസുകൾ ആണ് ഒരുക്കുന്നത് എന്നാണ് പറയുന്നത്. ഹാപ്പി ബർത്ത്ഡേ ദിൽഷ എന്ന് പറഞ്ഞുകൊണ്ട് ‘മുന്പേവായെന്ന ‘ ദിൽഷയുടെ സോങ് റോബിൻ എപ്പോഴും ദിൽഷയെ കുറിച്ച് ഓർമിക്കുന്ന സോങ് ആണ് ഇപ്പോൾ അതിൻ്റെ ബാക്റൗണ്ട് മ്യൂസിക് ആയി തന്നെ റോബിൻ പോസ്റ്റ് ചെയ്ത് എത്തിയിരിക്കുന്നത്.

ദിൽഷയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നത് എപ്പോഴും പറയാറുണ്ട്. അതിനെ അടിസ്ഥാനമാക്കി തന്നെയാണ് 12 മണി ആയപ്പോൾ തന്നെ ഈ സർപ്രൈസ് ഒരുക്കി റോബിൻ എത്തിയത്. എന്തായാലും റോബിൻ സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ടുതന്നെ ഇപ്പോൾ റോബിൻ്റെ വാർത്തകൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ വേഗം ഇടം പിടിക്കാറുണ്ട്. ദിൽഷയെ12 മണിക്ക് തന്നെ കറക്റ്റായി വിഷ് ചെയ്തെത്തിയ റോബിൻ്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നതും.
All rights reserved Illuminati 2.0.

Share this on...