കുഞ്ഞിനെ കാണാൻ വിഷ്ണു എത്തി. ചിത്രങ്ങളിൽ അനുശ്രീ ഇല്ല.ബന്ധങ്ങളുടെ വില അറിയില്ല എന്ന് സോഷ്യൽ മീഡിയ.

in FILM NEWS/News 118 views

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് സീരിയൽ താരമായ അനുശ്രീയുടെ വിവാഹമോചന വാർത്ത. സീരിയൽ മേഖലയിൽ തന്നെ ജോലി ചെയ്തിരുന്ന വിഷ്ണുവുമായുള്ള വിവാഹവും വാർത്തകളിൽ നിറഞ്ഞുനിന്ന കാലമായിരിരുന്നു. പിന്നീട് ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.ഇതിന് കാരണമായത് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആയിരുന്നു. ഈ പോസ്റ്റിൽ താരം പറയുന്നത് ഡിവോഴ്സ് ചെയ്തതുകൊണ്ട് ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്നാണ്. സീരിയൽ രംഗത്ത് തന്നെയുള്ള വിഷ്ണുവിനെ ആണ് താരം വിവാഹം ചെയ്തത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന എൻ്റെ മാതാവ് എന്ന പരമ്പരയിലെ ക്യാമറാമാൻ കൂടിയായിരുന്നു വിഷ്ണു. തൃശൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വീട്ടിൽ എതിർപ്പ് ഉണ്ടായതിനെതുടർന്ന് വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു അനുശ്രീ ചെയ്തിരുന്നത്. പിന്നീട് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിരുന്നുവെന്നും, കാറിൻ്റെ ഇഎംഐ ഉൾപ്പെടെയുള്ള കാര്യങ്ങൾ തനിക്ക് നൽകാൻ സാധിക്കാത്ത അവസ്ഥ വന്നിരുന്നു എന്നും ഫ്ലവേഴ്സ് ചാനലിൽ വന്ന സമയത്ത് അനുശ്രീ തന്നെ പറഞ്ഞിരുന്നു. വിഷ്ണുവുമായി ചില പിണക്കങ്ങൾ ഉണ്ടെന്നും, അടുക്കുവാനും അകലുവാനുമുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത് എന്ന് അനുശ്രീ പറഞ്ഞിരുന്നു. പ്രസവത്തിനു ശേഷം താൻ പോസ്റ്റ് പാർട്രം ഡിപ്രഷൻ സ്റ്റേജിൽ ഒക്കെ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ടായിരുന്നു. ഇത്രയും കാലം നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന താരത്തെ ഇപ്പോൾ ഒരു മോഡേൺ ലുക്കിലാണ് കാണാൻ സാധിക്കുന്നത്.

അതോടൊപ്പം തന്നെ താരം ഇതിനെക്കുറിച്ച് പറഞ്ഞ ക്യാപ്ഷൻ ശ്രദ്ധ നേടുകയും ചെയ്തു. ഒരുപാട് നാളുകൾക്കു ശേഷം മനസ്സമാധാനത്തോടെ താനൊരു ഡ്രൈവ് ചെയ്തു എന്നാണ് താരം കുറിച്ചിരുന്നത്.ഈ പോസ്റ്റിന് പിറകെ തന്നെയായിരുന്നു ഭർത്താവായ വിഷ്ണു കുഞ്ഞിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്. അനുശ്രീയുമായുള്ള പിണക്കങ്ങൾ ഒക്കെ മറന്നു കൊണ്ട് വിഷ്ണു ഇപ്പോൾ കുഞ്ഞിനെ കാണാനെത്തിയതാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.അതോടൊപ്പം ഇവർക്ക് വലിയ രീതിയിലുള്ള ഉപദേശങ്ങളും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നുണ്ട്.

നിങ്ങൾ എല്ലാം മറന്ന് പരസ്പരം ഒരുമിച്ച് ചേരണം, പിണക്കങ്ങൾ ഒക്കെ മറന്ന് സന്തോഷിച്ചു ജീവിക്കണം, കുഞ്ഞിനെ ഓർത്തെങ്കിലും തമ്മിൽ പിരിയരുത്. ഇങ്ങനെയൊക്കെയാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. കുഞ്ഞിനു വേണ്ടി മാത്രം എങ്കിലും നിങ്ങൾ ഒരുമിച്ച് ജീവിക്കുക. ആ കുഞ്ഞിന് അച്ഛനുമമ്മയും വേണം. ഒരിക്കലും സിങ്കിൾ മദറിനെയോ സിങ്കിൾ ഫാദറിനെയോ അല്ല ആ കുഞ്ഞ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ദയവായി നിങ്ങൾ പിരിയരുത് എന്ന തരത്തിലുള്ള കമൻ്റുകളാണ് കൂടുതലായി വന്നു കൊണ്ടിരിക്കുന്നത്. വിഷ്ണു തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ചിത്രം നിമിഷനേരംകൊണ്ടാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പിണക്കം മറന്നതുകൊണ്ടാണോ മനസമാധാനത്തോടെ താൻ ഒരു യാത്രയ്ക്ക് പോയെന്ന് അനുശ്രീ കുറിച്ചിരിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഏതായാലും ഈ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു എന്നാണ് കൂടുതൽ പ്രേക്ഷകരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
All rights reserved Illuminati 2.0.

Share this on...