ഇത്ര സുന്ദരിയായി നയൻതാരയെ ഇതിനു മുമ്പ് കണ്ടിട്ടില്ല. അത്രയ്ക്കും ക്യൂട്ട് എന്ന് പ്രേക്ഷകർ.

in FILM NEWS 405 views

കണ്ണെടുക്കാൻ തോന്നില്ല, അത്രയ്ക്കും ക്യൂട്ട് ആണ് ഈ പ്രണയനിമിഷങ്ങൾ. നയൻതാര എന്ന അഭിനയ സൗകുമാര്യതയെ വെള്ളിത്തിരയിൽ കണ്ട് കണ്ണ് നിറഞ്ഞ പ്രേക്ഷക ലക്ഷങ്ങൾ ഇപ്പോൾ കണ്ണ് വെക്കുന്നത് ഈ വിവാഹ നിമിഷങ്ങളിലാണ്. കഥയിൽ എവിടെയോ കേട്ട അഴകിൻ്റെ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിനെ കണ്ടാൽ ഏത് സുന്ദരിയും തോറ്റു പോകും. അത്രയ്ക്കുണ്ട് ആ സൗന്ദര്യം. വിവാഹപ്പന്തലിൽ അടിമുടി തമിഴ് പയ്യനായ വിഘ്നേശ് ശിവനും ആരാധകരുടെ മനംകവർന്നു. ആരാധകർ വിക്കി നയൻസ് വിവാഹ ചിത്രത്തിന് പിന്നാലെ, ഇപ്പോഴിതാ മനംകവരുന്ന കൂടുതൽ ചിത്രങ്ങൾ കൂടി പുറത്തു വരികയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നദാനെയാണ് നയൻസിനെ അതിസുന്ദരി ആക്കിയത്.

മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയിൻ വൈൻ മോണിക്ക ആൻറ് കരിഷ്മയുടേതാണ് രാജകീയ വിവാഹ വസ്ത്രങ്ങൾ. രാവിലെ 8:30 ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രം വിഘ്നേശ് ശിവൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു. വിവാഹസൽക്കാരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സൂപ്പർതാരങ്ങളായ രജനികാന്ത്, ഷാരൂഖാൻ, കമൽഹാസൻ, അജിത്ത്, സൂര്യ, ദിലീപ് ,ആര്യ, കാർത്തി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

മെഹന്തി ചടങ്ങ് ജൂൺ എട്ടിന് രാത്രിയായിരുന്നു. എന്നാൽ ഇതിൻ്റെ ചിത്രങ്ങളോ വീഡിയോകളോ കാണാൻ അല്പംകൂടി കാത്തിരിക്കേണ്ടിവരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ പ്രദർശന അവകാശം നെറ്റ് ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് നെറ്റ് ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്. വിവാഹവേദിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, ശിവ കാർത്തികേയൻ, സമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. അതിഥികൾക്ക് പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ നിന്നും വിലക്കുണ്ട്. വരൻ്റെയും വധുവിൻ്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയ്യാറാക്കിയിരുന്നു.
All rights reserved Illuminati 2.0.

Share this on...