സത്യം പുറത്ത് പറയാതിരിക്കാൻ കാവ്യ ബാലചന്ദ്രകുമാറിൻ്റെ ദാസിയായി മാറിയത് ഇങ്ങനെ.

in FILM NEWS 83,011 views

ദിലീപ് കേ.സി.ൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കൂടുതൽ വെളിപ്പെടുത്തലുകൾ എത്തുകയാണ്.ദിലീപും കാവ്യയും താൻ സത്യങ്ങൾ പുറത്തു പറയാതിരിക്കാൻ ചെയ്തതൊക്കെയും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്ന വിവിധ ഓഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സത്യങ്ങൾ പുറത്ത് പറയാതിരിക്കാൻ പ്രത്യേക സ്നേഹത്തോടെ, ജോലിക്കാരെ ഒന്നും അടുപ്പിക്കാതെ തനിക്ക് ഭക്ഷണം ഊട്ടി നൽകിയ കാവ്യയുടെയും, ധാരാളം പണം ഓഫർ ചെയ്ത ദിലീപിനെയും പറ്റിയുള്ള ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഓഡിയോയിൽ ബാലചന്ദ്രകുമാർ പറയുന്നതിങ്ങനെ: ‘ദിലീപേട്ടനെ വന്ന് കണ്ടിട്ട് പോകുന്നതുവരെ ഞാൻ ആഹാരം പോലും കഴിച്ചിട്ടില്ല. എനിക്ക് അവിടെ ഭയങ്കര സ്വീകരണമായിരുന്നു. നന്ദികാണിക്കുകയായിരുന്നു.

കാരണം ഞാൻ ഒന്നും ഇതുവരെ പറഞ്ഞില്ല എന്നുള്ള ആ ഒരു നന്ദിസൂചകമായിട്ടുള്ള കാര്യങ്ങൾ ആയിരുന്നു. ഇപ്പോഴും ഞാനീ പറയുന്നത് അവർ ഒരിക്കലും ഡിനെ ചെയ്യില്ല. എനിക്ക് കാവ്യയാണ് ആഹാരം വിളമ്പി തന്നത്. അപ്പോൾ പലരും ചോദിക്കുണ്ട് ഒരു സംവിധായകന് ഇത്രയും സ്വാതന്ത്രമോ എന്ന്. അത് കാവ്യയോട് ചോദിക്കണം. കാവ്യയും, അനൂപിൻ്റെ ഭാര്യയായ പ്രിയയും കൂടിയാണ് എനിക്ക് ആഹാരം വിളമ്പിത്തരുന്നത്. ഇത് ഊട്ടുമ്പോൾ എനിക്ക് തന്നെ അറിയാം ഞാൻ ഈ വിഷയങ്ങൾ ഒന്നും പുറത്തു പറയാത്തതിൻ്റെ ആ സന്തോഷമാണ് അവർ പ്രകടിപ്പിക്കുന്നതൊക്കെ. എനിക്ക് നന്നായിട്ടറിയാം. അത് കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് പുള്ളി ഒരു ഇരുപതിനായിരം രൂപ പോക്കറ്റിൽ വണ്ടിക്കൂലിയായിട്ട് എനിക്ക് വച്ചു തന്നിരുന്നു.

ഞങ്ങൾ തമ്മിൽ കാര്യങ്ങൾ സംസാരിക്കുന്നു. എൻ്റെ വിഷമങ്ങളെ കുറിച്ചാണ് പുള്ളി പറയുന്നത്.പുള്ളി കിടക്കുന്നത് ജയിലിലാണ്. തിരുവനന്തപുരത്ത് നിന്ന് വിളിച്ച് വരുത്തി, നീ പ്രയാസപ്പെടരുത്, വീട്ടിലെ കാര്യങ്ങളൊക്കെ നോക്കണം, സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം.അനൂപ് പുറത്തുണ്ട്, അനൂപ് കുറച്ച് കാശ് തരും. കാശിൻ്റെ അമൗണ്ടൊക്കെ ഞാൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്. അനൂപ് തരുന്ന കാശ് വാങ്ങിക്കോളണം, ഒരു സ്ഥലത്തേക്കും പോണ്ട. ആറുമാസത്തിനകം നമ്മുടെ സിനിമ റിലീസ് ചെയ്യണം. എന്നൊക്കെ പറഞ്ഞ് എന്നെ സമാധാനപ്പെടുത്തുകയാണ്. ഇത്രയും വലിയൊരാൾ എന്നെ സമാധാനപ്പെടുത്തുന്നു, അയാളുടെ വേദനകൾ മറന്ന്, പക്ഷേ അതിൻ്റെ പിന്നിൽ ഏറ്റവും അവസാനം ഒരു സംഭവം ഉണ്ടായിരുന്നു.

പുള്ളി എന്നോട് പറയുന്നുണ്ട്. ഈ പൾസർ സുനിയെ വീട്ടിൽ വെച്ച് കണ്ട കാര്യം ആരോടു് പറയരുത് കേട്ടോ.പ്രത്യേകിച്ച് ഓർമ്മപ്പെടുത്തുന്നു. അതിനുവേണ്ടിയാണ് വിളിച്ചു വരുത്തിയതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ അന്നത്തെ ദിവസം ദിലീപേട്ടൻ വളരെ, ഈ പറഞ്ഞതുപോലെ ടെൻഷനിലായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടന്ന്, ഒരിടത്തും ഇരിക്കാതെ ടെൻഷനിലായിരുന്നു. പൾസർ സുനിയെ ദിലീപിൻ്റെ വീട്ടിൽ വച്ച് ബാലചന്ദ്രകുമാർ കണ്ടിരുന്നു. ഇത് പുറത്ത് പറയാതിരിക്കാൻ ആണ് പഠിച്ചപണി പതിനെട്ടും, കാവ്യയും ദിലീപും നോക്കിയത്. എന്നാൽ ഒടുവിൽ സത്യങ്ങളൊക്കെ പുറത്ത് ആയപ്പോൾ ബാലചന്ദ്രകുമാർ കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായി മാറുകയാണ്. ഇനി ദിലീപിൻ്റെ മുന്നോട്ടുള്ള ജീവിതം പോലും ബാലചന്ദ്രകുമാറിൻ്റെ കോടതിയിലെ മൊഴിയെ അടിസ്ഥാനമാക്കിയായിരിക്കും. അതിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാവരും.
All rights reserved Illuminati 2.0.

Share this on...