വിവാഹദിനം വരന്‌ സംഭവിച്ചത് കണ്ടോ? വിധിയെ തടുക്കാന്‍ ആര്‍ക്കും പറ്റില്ലെന്ന് പറയുന്നത് ഇത് കൊണ്ടാണ്!

in News 0 views

വിവാഹ ദിനത്തിൽ നവ വധു വരന്മാരോ അടുത്ത ബന്ധുക്കളോ പുറത്തു പോകരുത് എന്ന് പൊതുവെ പ്രായം ആയവർ പറയാറുണ്ട്.ആർക്കെങ്കിലും അപകടമോ മറ്റോ സംഭവിക്കരുത് എന്ന് കരുതി ആകും ഇങ്ങനെ പറയുക.ഇതിൽ അൽപ്പം കാര്യമുണ്ട് എന്ന് സൂചിപ്പിക്കുന്ന സങ്കട വാർത്തയാണ് കൊടുങ്ങലൂർ നിന്നും എത്തുന്നത്.വിവാഹ ദിനം ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്ക് ആയി ചികിത്സയിൽ ആയിരുന്ന വരൻ അന്തരിച്ചു.

വിവാഹ ദിനത്തിൽ ഉണ്ടായ അപകടത്തിൽ പരിക്ക് ആയി നീണ്ട നാല് മാസ യാതനക്കും വേദനക്കും ഒടുവിലാണ് സുജിത് യാത്ര ആയത്.2023 ഒക്ടോബർ 22 നു ആയിരുന്നു വിവാഹം നിശ്ചയിച്ചത്.രാവിലെ പത്തിന് ആയിരുന്നു മുഹൂർത്തം.വിവാഹ ശേഷം വീട്ടിൽ പാർട്ടി ഒരുക്കിയിരുന്നു.ഇതിന് ആയി വീട്ടിലേക്ക് ഓർഡർ ചെയ്ത മൽസ്യം എടുക്കാൻ സുജിത് തന്നെ ഇറങ്ങി പുറപ്പെടുകയായിരുന്നു.അന്നേ ദിവസം പുലർച്ചെ അഞ്ചര മണിക്ക് അഴിക്കോട് മേനോൻ ബസാറിൽ വെച്ച് കൊണ്ടാണ് അപകടം ഉണ്ടായത്.സുജിത് സഞ്ചരിച്ച ബൈക്കിൽ അഴിക്കോട് ജെട്ടിയിലേക് പോകുന്നതിന് ഇടയിൽ ഓട്ടോ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതര പരിക്ക് ആയ സുജിത്തിന് ഇതിനോടകം ആറോളം ഹോസ്പിറ്റലിൽ ചികിത്സ നൽകി എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

Share this on...