ചേട്ടൻ അഭിജിത്തിന്റെ ജീവൻ രക്ഷിക്കാൻ പിറന്നവൾ, എന്നാൽ..!!

in News 0 views

സഹോദരനെ രക്ഷിക്കാൻ പിറവി എടുത്തവൾ.അതെ കാവ്യാ എന്ന ഈ പൊന്നു മോളുടെ ജനനത്തിന്റെ ഉദ്ദേശ്യം അവളുടെ സഹോദരന്റെ ജീവൻ രക്ഷിക്കുക എന്നത് ആയിരുന്നു.ഇന്ത്യയിലെ ആദ്യ രക്ഷക കൂടപ്പിറപ്പ് ആണ് കാവ്യ.തന്റെ സഹോദരൻ ആയ അഭിജിത്തിന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരു വഴി ഇല്ലാത്തതു കൊണ്ട് മാതാപിതാക്കൾ ഡോക്ടർ സഹായത്തോടെ ജനിപ്പിച്ച കുട്ടി.തികച്ചും ആവിശ്യാസനീയം ആയ കാവ്യാ അഭിജിത് എന്നിവരുടെ കഥയാണ് പറയുന്നത്.അഹമ്മദാബാദ് കാരൻ ആയ സഹദേവന്റെ രണ്ടാമത്തെ മകനാണ് അഭിജിത്.ജനിക്കുന്ന സമയം കുട്ടിക്ക് പറയത്തക്ക പ്രശ്‌നം ഉണ്ടായിരുന്നില്ല.

എന്നാൽ പത്തു മാസം കഴിഞ്ഞപ്പോൾ ചെറിയ ജലദോഷ പനിക്ക് വേണ്ടി ഡോക്ടറെ കണ്ടപ്പോഴാണ് കുട്ടിക്ക് കടുത്ത വിളർച്ച ഉള്ള കാര്യമറിയുന്നത്.തുടർന്ന് ഉള്ള പരിശോധനയിൽ കുട്ടിക്ക് തലസീമ രോഗം ആണെന്ന് ഉറപ്പിച്ചു.രണ്ടു ആഴ്ച ഇടവിട്ട് രക്തം കയറ്റുക മാത്രമാണ് പ്രതിവിധി എന്ന് ഡോക്റ്റർ പറഞ്ഞു.കൂടാതെ മുപ്പത് വർഷത്തിൽ കൂടുതൽ ഈ കുട്ടിക്ക് ജീവിക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു.തുടർന്ന് കുട്ടി ഒരു നിത്യ രോഗി ആയി.ഒരു ആൺകുട്ടി ജനിച്ച സന്തോഷം കെട്ടടങ്ങിയ നിമിഷം ആയിരുന്നു.പക്ഷെ തങ്ങളുടെ കുട്ടിയെ വിധിക്ക് വിട്ടു കൊടുക്കാൻ മാതാപിതാക്കൾ തയായറായില്ല.

അവനെ രക്ഷിക്കാൻ ആയി സകല വഴിയും തേടി.ഒടുവിൽ മജ്ജ മാറ്റി വെക്കലിലൂടെ രോഗം മാറ്റാം എന്ന് അവർ കണ്ടെത്തി.പക്ഷെ അതൊരു നിസാര കാര്യം ആയിരുന്നില്ല.സാദാരണ ആയി അച്ഛൻ ‘അമ്മ സഹോദരൻ എന്നിവർക്കാണ് മൂല കോശങ്ങൾ ദാനം ചെയ്യാൻ സാധിക്കുക.പക്ഷെ ഈ മൂന്നു പേരുടെ കോശം കുട്ടിക്ക് ചേരാതെ വന്നു.അങ്ങനെ പ്രതീക്ഷ നഷ്ടമായ നേരത്താണ് സഹദേവ് ഒരു ലേഖനം വായിച്ചത്.മുതിർന്ന കുട്ടിക്ക് അവയവം കോശം നല്കാൻ ആയി ഒരു കുട്ടിയെ ജനിപ്പിക്കുക എന്ന പ്രക്രിയ ആയിരുന്നു അത്.പ്രതീക്ഷ എല്ലാം നഷ്‌ടമായ നിമിഷത്തെ ഒരു പിടിവള്ളി ആയിരുന്നു അത്.അങ്ങനെയാണ് പ്രശസ്ത വന്ധ്യതാ ഡോക്റ്റർ മനീഷിനെ സമീപിക്കുന്നത്.അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു കുഞ്ഞിനെ ജനിപ്പിച്ചു ഈ പ്രക്രിയ ചെയ്യുകയായിരുന്നു.

Share this on...