ഒടുവിൽ സംഭവിച്ചത് കണ്ടോ? നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

in News 0 views

പത്തു വയസിന് അടുത്തു പ്രായം വരുന്ന ഈ നാല് കുട്ടികളും ലക്നൗ വിലെ കുടിയാഗേറ്റ് ചേരിയിൽ ജനിച്ചു വളർന്നവരാണ്.ഇവർ ഇത് വരെയും സ്‌കൂളിന്റെ പടി പോലും വന്നിട്ടില്ല.പക്ഷെ ഇവർ ചെയ്ത പ്രവർത്തി കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടി പോകും.ഈ നാല് കുട്ടികളുടെയും ധീരമായ പ്രവർത്തിയെ കുറിച്ചാണ് പറയുന്നത്.കഴിഞ്ഞ ആഗസ്റ്റ് പതിനാറിന് ആയിരുന്നു ഇത് നടക്കുന്നത്.ഈ കുട്ടികൾ തങ്ങളുടെ വീടിനു പുറകിൽ ഉള്ള ഗോമതി നദിയിൽ പോയാണ് എന്നും കുളിക്കുക.അങ്ങനെ ഒരു ദിവസം രാവിലെ ഏകദേശം പതിനൊന്നു മണിക്ക് ഇവർ കുളിക്കാൻ പുറപ്പെട്ടു.ഇവർ നദിക്കരയിൽ ഇരുന്നു സംസാരിക്കുന്നതിന് ഇടയിൽ ആയിരുന്നു രണ്ടു പേര് സ്‌കൂട്ടറിൽ ആ വഴി വരുന്നത് ആയി കണ്ടത്.

അവരുടെ മട്ടും ഭാവവും കണ്ടതോടെ ഇവരുടെ കൂട്ടത്തിൽ മുതിർന്നവന് ആയ തൗസീഫിനു എന്തോ സംശയം തോന്നി.തുടർന്ന് നദിക്കരയിൽ അവർ വണ്ടി നിർത്തി.അവരുടെ കയ്യിൽ എന്തോ ഒന്ന് വെള്ള തുണിയിൽ പൊതിഞ്ഞ സാധനം കണ്ടു.സംശയം തോന്നിയ കുട്ടികൾ അവരുടെ അടുത്തേക്ക് ചെന്നു.അപ്പോൾ അവർ നേരെ മുന്നോട്ട് ദ്രിതിയിൽ നടന്നു നീങ്ങുകയായിരുന്നു.അവർ പോയത് ആ നദിയുടെ ആൾ ഒഴിഞ്ഞ ഭാഗത്തേക്ക് ആയിരുന്നു.അതിന് ഇടയിലാണ് ഒരു കുട്ടിയുടെ കരച്ചിൽ അവർ കേൾക്കുന്നത്.പിന്നീട് ഒന്നും ചിന്തിക്കാതെ നാല് പേരും അവരുടെ പുറകെ ഓടി.അവരുടെ കൈകളിൽ വെള്ള തുണിയിൽ പൊതിഞ്ഞിരുന്നത് ഒരു പിഞ്ചു കുഞ്ഞായിരുന്നു.അവരുടെ സംശയം കുട്ടിയെ നദിയിലേക്ക് എറിയുമോ എന്നത് ആയിരുന്നു.എന്നാല അവരുടെ സംശയം ഒട്ടും തന്നെ തെറ്റിയില്ല.

അവർ അത് തന്നെ ചെയ്തു.ഉടനെ ബഹളം വെച്ച് കൊണ്ട് ആ നാല് പേരും അങ്ങോട്ട് ഓടി ചെന്നു .ഇത് കണ്ട ആ രണ്ടു പേരും ഓടി രക്ഷപ്പെട്ടു.തുടർന്ന് തൗസീഫ് മറിച്ചൊന്നും ചിന്തിക്കാതെ നദിയിലേക്ക് എടുത്തു ചാടി.അപ്പോഴേക്ക് കുട്ടി താഴ്ന്നു പോയിരുന്നു.തൗസീഫ് കൂടാതെ മറ്റു രണ്ടു കുട്ടികളും നദിയിലേക്ക് ചാടി.നിമിഷ നേരം കൊണ്ട് തന്നെ തൗസീഫ് കുഞ്ഞിനെ കോരിയെടുത്തു കൊണ്ട് മുകളിൽ എത്തിച്ചു.പക്ഷെ അപ്പോൾ കുട്ടിക്ക് ബോധം ഉണ്ടായിരുന്നില്ല.പേടിച്ച അവർ നേരെ പോയത് തൗസീഫിന്റെ വീട്ടിലേക്കാണ്.അവിടെ വെച്ച് തൗസീഫിന്റെ പിതാവ് പ്രാഥമിക ചികിത്സാ നൽകിയതോടെ കുട്ടിയുടെ ബോധം തിരികെ കിട്ടി.

Share this on...