അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ ഒടുവിൽ അമ്മക്കരികിലേക്ക്

in News 387 views

അത്രമേൽ വൈകാരികമായിരുന്നു ആ കൂടികാഴ്ച. പിറന്നു വീണ് മൂന്നാം മാസത്തിൽ അവളെ നാട്ടിലാക്കി വിമാനം പറന്നതാണ് ചിഞ്ചു അജയ് എന്ന കോഴിക്കോടുക്കാരി. മഹാമാരി തടുത്ത യാത്രാവിലക്കുകൾ വിലങ്ങുതടിയായപ്പോൾ ഒരു മാസമായി അമ്മയും കുഞ്ഞും ഇരു കരയിലായി. ഒരു മാസത്തെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഒടുവിൽ UAE ഭരണകൂടത്തിന്റെ മാനുഷീക പരിഗണനയുടെ ആനുകൂല്യത്തിൽ 4 മാസം പ്രായമുള്ള പല്ലവി വീണ്ടും അമ്മയുടെ ചാരത്തണിഞ്ഞു. ഷാർജ വിമാനത്താവളത്തിലായിരുന്നു അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക സംഘമം നടന്നത്. 4 മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കൂടെ ഇല്ലാതെ വിമാനത്തിൽ എത്തിച്ച പിതാവ് അജയ് കുമാറും ഇതിന് സാക്ഷിയായി.

ഏപ്രിൽ 9 നാണ് ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നേഴ്‌സായ ചിഞ്ചു അജയ്കുമാറിന് ഇളയ കുഞ്ഞായ പല്ലവി പിറന്നത്.പ്രസവത്തിനു ശേഷം കുഞ്ഞുമായി ദുബൈയിലേക്ക് പോവാം എന്ന പ്രതീക്ഷയിലായിരുന്നു എന്നാൽ ഏപ്രിൽ 24 മുതൽ യാത്രാവിലക്ക് തുടങ്ങി. എന്നാൽ ജൂലൈ 12 നേഴ്‌സുമാർക്ക് ഒരുക്കിയ പ്രതേക വിമാനത്തിൽ ദുബൈയിലേക്ക് പോവേണ്ടി വന്നു. പല്ലവിയെയും 6 വയസ്സുകാരിയായ മൂത്തമകളെയും അമ്മാമയെ ഏൽപ്പിച്ചായിരുന്നു യാത്ര. ഭർത്താവ് അജയ്കുമാറും ദുബൈയിലെ എത്തിയതിനാൽ കുഞ്ഞുങ്ങളെ എങ്ങനെ എങ്കിലും അവിടേക്ക് കൊണ്ടുവരാം എന്ന ആഗ്രഹമായിരുന്നു മനസ്സിൽ ദുബൈയിൽ എത്തിയത് മുതൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങി.കൂടുതൽ അറിയാൻ വീഡിയോ കാണുക.

All rights reserved Illuminati 2.0.

Share this on...