ഏഷ്യാനെറ്റ് കൈവിട്ടപ്പോള്‍ നടന്‍ മുകേഷിനെ സ്വീകരിച്ച് മഴവില്‍ മനോരമ

in News 55 views

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിൻ്റെയും നർത്തകി മേതിൽ ദേവികയുടെയും വിവാഹമോചനം. ഇതിന് പിന്നാലെ പ്രചരിച്ച വാർത്ത ശരിവെച്ചുകൊണ്ട് മേതിൽ ദേവികയും രംഗത്തുവന്നിരുന്നു. പിന്നാലെ നടനെതിരെ രൂ,ക്ഷ,വിമർശനം ഉയർന്നു. അതേ സമയം വിവാഹമോചന വാർത്തയെ കുറിച്ച് മുകേഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. മേതിൽ ദേവികയുമായുള്ള വിവാഹ,മോ,,ചന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏഷ്യാനെറ്റ് തുടങ്ങാനിരുന്ന മിന്നും താരം എന്ന പരിപാടിയിൽ നിന്ന് നടനെ ഒഴിവാക്കിയിരുന്നു.

4 എപ്പിസോഡ് വരെ ഷൂട്ട് ചെയ്ത ശേഷമാണ് മുകേഷിനെ ഷോയിൽ നിന്ന് ഒഴിവാക്കിയത്. മുകേഷിനെതിരെ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളെ ഭയന്നായിരുന്നു ഷോയിൽ നിന്നും താരത്തെ ഒഴിവാക്കിയത്. അതേസമയം മുകേഷ് തന്നെ ചാനലുമായുള്ള കരാർ ഒഴിവാക്കിയതാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മുകേഷ് വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. മഴവിൽ മനോരമ സംരക്ഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലാണ് നടൻ അതിഥിയായി എത്തുകയെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഓണം സ്പെഷ്യൽ എപ്പിസോഡിലായിരിക്കും മുകേഷ് എത്തുകയെന്നാണ് സൂചന.അതെ സമയം നേരത്തെ ഈ പരിപാടിയിൽ മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിൻ്റെ പ്രൊമോ പുറത്തുവന്നിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാഹമോ,ച,ന വാർത്തകൾ പുറത്തുവരുന്നത്. ബിഗ് ബോസ് താരം സാബുമോൻ, മഞ്ജു പിള്ള, നസീർ സംക്രാന്തി എന്നിവരാണ് ഒരു ചിരി ഒരു ചിരി ബംബർ ചിരിയിലെ വിധികർത്താക്കൾ.

Share this on...