ഉപ്പയുടെ ആടുജീവിതം കാണാന്‍ നാട്ടിലെത്താന്‍ ടിക്കറ്റെടുത്തിരുന്നു,എത്തിയത് കുഞ്ഞുമോളുടെ വിയോഗവാര്‍ത്ത

in News 0 views

പ്രശസ്ത നോവൽ സിനിമ ആയി കൊണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ വരാൻ പോവുകയാണ്.നജീബ് എന്ന ആലപ്പുഴ സ്വദേശിയുടെ ജീവിതമാണ് സിനിമ ആയി എത്തുന്നത്.കഠിനമായ യാതന വര്ഷങ്ങളോളം അനുഭവിച്ച നജീബ് ന്റെ വീട്ടിൽ നിന്നും മറ്റൊരു ദുരന്ത വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.നജീബിന്റെ മകൻ സഫീറിന്റെ ഒന്നര വയസ്സ് ഉള്ള മകൾ അന്തരിച്ചു.ഇന്നലെ വൈകീട്ട് നടന്ന ദുരന്ത വാർത്ത നോവലിസ്റ്റ് ബെന്യാമിന് ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.പെട്ടെന്ന് ഉണ്ടായ അസൂഖത്തെ തുടർന്ന് നജീബിന്റെ കൊച്ചു മകൾ ഇന്നലെ മരണപ്പെട്ടു.

നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ എന്നാണ് ബെന്യാമിൻ കുറിച്ചത്.മസ്ക്കറ്റിലാണ് നജീബിന്റെ മകന് ജോലി.ഉപ്പയുടെ കഥ പറയുന്ന ആട് ജീവിതം കുടുംബ സമേതം കാണാൻ ആയി നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനു തേടി എത്തിയത് ഒന്നര വയസ്സ് ഉള്ള മകൾ സഫയുടെ മരണ വാർത്തയാണ്.ജന്മനാ രോഗം ഉള്ള കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.ശ്വാസം മുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സഫയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.ഇതിന് ഇടയിൽ നിമോണിയ ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്.

Share this on...