ഇതാണ് കര്‍മ്മഫലം! ടിക്കറ്റില്ലാത്ത കുട്ടിയെ സഹായിച്ചപ്പോള്‍ കരുതിയില്ല വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ

in News 0 views

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു സംഭവ കഥയാണ്.ഇൻഫോസിസ് ചെയർ പെഴ്സ്ൻ ആയ സുധ മൂർത്തിയുടെ അനുഭവമാണ് ഇത്.വർഷങ്ങൾക്ക് മുൻപ് ചെയ്ത ഒരു സഹായം തിരിച്ചു തന്നെ തേടി എത്തിയ കഥ സുധാ മൂർത്തി അവരുടെ ജീവിത കഥയിലാണ് കുറിച്ചത്.മുംബൈ നിന്ന് ബാംഗ്ലൂർ വരുമ്പോഴാണ് അത് സംഭവിച്ചത്.ട്രെയിനിന് സീറ്റിന് അടിയിൽ ഒളിച്ചു ഇരിക്കുന്ന പതിമൂന്നോ പതിനാലോ വയസ്സ് ഉള്ള പെൺകുട്ടിയെ ടിക്കറ്റ് പരിശോധകൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തു.

ടിക്കറ്റ് എവിടെ ആ പെൺകുട്ടി വിറച്ചു കൊണ്ട് പറഞ്ഞു.ഇല്ല സാർ .ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്ന് ഇറങ്ങണം അല്ലെങ്കിൽ ഫൈൻ അടക്കണം പരിശോധകന്റെ സ്വരം കടുത്തു.ഇത് കണ്ടു നിന്ന സുധ പറഞ്ഞു ഞാൻ ഈ കുട്ടിക്ക് ഉള്ള പണം തരാം പിന്നീടു അവളോട് എവിടെ പോകണം എന്ന് സുധ ചോദിച്ചു .മാഡം അറിയില്ല എന്നായിരുന്നു മറുപടി.എങ്കിൽ എന്റെ കൂടെ ബാംഗ്ലൂരിലേക്ക് വരൂ എന്ന് സുധ പറഞ്ഞു.പെൺകുട്ടിയുടെ പേര് ചിത്ര എന്നായിരുന്നു ബാംഗ്ലൂർ എത്തിയ സുധ ചിത്രയെ ഒരു സന്നദ്ധ സംഘടനക്ക് കൈമാറി.അവളെ അവർ ഒരു നല്ല സ്‌കൂളിൽ ചേർത്തു .താമസിയാതെ സുധ ദില്ലിയിലേക്ക് മാറി.അതിനാൽ ചിത്രയുമായി ഉള്ള ബദ്ധം നഷ്ടമായി.വളരെ അപൂർവം ഫോൺ വഴി സംസാരിച്ചിരുന്നു.

കുറച്ചു കാല ശേഷം അത് നിന്നു .ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം സുധ അമേരിക്കയിൽ ഒരു പ്രഭാഷണത്തിന് എത്തിയിരുന്നു.അതിന് ശേഷം അവർ താമസിച്ച ഹോട്ടൽ ബിൽ അടക്കാൻ റിസപ്‌ഷനിൽ പോയപ്പോൾ അല്പം അകലെ നിൽക്കുന്ന ദമ്പതികളെ ഹോട്ടൽ ജീവനക്കാർ ചൂണ്ടി കാണിച്ചു പറഞ്ഞു മാഡം അവർ നിങ്ങളുടെ ബില് അടച്ചു.അടച്ച ബില്ലിന്റെ കോപ്പി ഇതാ.അത്ഭുതത്തോടെ സുധാ അവരുടെ അടുത്ത് എത്തി ചോദിച്ചു നിങ്ങൾ എന്തിനാണ് എൻറെ ബിൽ അടച്ചത്.മാഡം ഇത് മുംബൈ നിന്ന് ബാംഗ്ലൂരിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റിനു മുന്നിൽ ഒന്നും അല്ല എന്നായിരുന്നു ആ ദമ്പതികളിൽ ഭാര്യ പറഞ്ഞത്.അത് പണ്ട് സുധ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയ ചിത്ര തന്നെ ആയിരുന്നു.ചിത്ര നല്ല ജോലിയിലും ജീവിതത്തിലും ആയത് കണ്ടു സുധ സന്തോഷിച്ചു.

Share this on...