മുൻ കാമുകിയെ ഭാര്യ ഉണ്ടായിട്ടും തന്റെ കൂടെ താമസിപ്പിച്ച് ഈ യുവാവ് ചെയ്തത്

in Story 0 views

ഇനിയൊരു കല്യാണം ഈ ജന്മത്തിൽ വേണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവളെ പെണ്ണ് കാണാൻ പോയത്
തികച്ചും ഔപചാരികമായ പെണ്ണ് കാണലിലൂടെയാണ് അശ്വതി എന്ന അച്ചുവിനെ കാണുന്നതും പരിചയപ്പെടുന്നതും

രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചു വീട്ടിൽ അമ്മക്ക് കൂട്ടിന് ആരുമില്ലാതെ വന്നപ്പോൾ അവരുടെയെല്ലാം നിർബന്ധം കൊണ്ട് മാത്രമാണ് ഇനിയൊരു കല്യാണം വേണ്ട എന്ന് തീരുമാനിച്ചിട്ടും അച്ചുവിനെ പെണ്ണ് കാണാൻ പോയത്
നല്ല സ്വഭാവം പിന്നെ എല്ലാവരോടും നന്നായി പെരുമാറാനും അറിയാം കാണാനും നല്ല ചന്തമുള്ള കുട്ടിയാണ് ഒറ്റ നോട്ടത്തിൽ തന്നെ

അമ്മക്ക് അവളെ നല്ലോണം ബോധിച്ചു
അവൾക്കും വീട്ടുകാർക്കും എതിർപ്പൊന്നും ഇല്ല എന്നറിഞ്ഞതോടെ ആ കാര്യത്തിനൊരു തീരുമാനമായി
അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരം നാലാൾ അറിയുന്ന രീതിയിൽ കെങ്കേമമായി തന്നെ അവരുടെ കല്യാണം നടന്നു

ആദ്യമൊന്നും അവളുമായി പൊരുത്തപ്പെടാൻ അവന് കഴിഞ്ഞിരുന്നില്ല പതിയെ പതിയെ അവളുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ അവന് കീഴടങ്ങേണ്ടി വന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടിപെണ്ണ് അതായിരുന്നു അവൾ
വിവാഹം കഴിഞ്ഞു ഏകദേശം രണ്ട് വർഷമായപ്പോഴേക്ക് ജാനാകിയമ്മ ഒരു മുത്തശ്ശിയായിരുന്നു സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്
ഒരു ഭാര്യ എന്നതിലുപരി അവൾ ഒരു നല്ല കൂട്ടുകാരിയും കൂടി ആയിരുന്നു എന്ത് കാര്യമാണെങ്കിലും അവളോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ മനസ്സിന് ആശ്വാസമായിരുന്നു
അത് കൊണ്ട് തന്നെയാണ് കോളേജിൽ വെച്ച് ഉണ്ടായ തന്റെ പ്രണയം അവളോട് തുറന്ന് പറയാൻ അവന് കഴിഞ്ഞത്

ഷംന ….. അതായിരുന്നു അവളുടെ പേര്..
കോളേജിൽ പഠിക്കുമ്പോൾ എല്ലാർക്കും തോന്നുന്ന ഒരു ടൈം പാസ്സ് പ്രണയമായിരുന്നില്ല അവളോടുള്ള പ്രണയം
ഇഷ്ടമായിരുന്നു ഒരുപാട് ആ ഉമ്മച്ചികുട്ടിയെ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മതത്തിന്റെ അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞു കൂടെ വരാൻ അവൾക്ക് കഴിയിലായിരുന്നു അത്രക്ക് പാവമായിരുന്നു അവൾ
അവൾക്ക് ആകെയുണ്ടായിരുന്നത് അവളുടെ ഉമ്മ മാത്രമാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിലും അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഉമ്മാനെ പറ്റി അവൾ എപ്പോഴും വാ തോരാതെ സംസാരിക്കുമായിരുന്നു

ആ ഉമ്മാന്റെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് അവൾ ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാമായിരുന്നു
അത് കൊണ്ട് അവളെ പിരിയുന്ന വിഷമം ഉള്ളിലൊതുക്കി കൊണ്ട് പരസ്പര സമ്മതത്തോടെ പിരിയുമ്പോൾ അവളുടെ ആ കണ്ണുകളിൽ നോക്കാൻ അവന് കഴിഞ്ഞിരുന്നില്ല
ഫ്രണ്ട്സിൽ നിന്ന് അവളുടെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ വിഷമം ഒന്നും തോന്നിയില്ല അവളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു
എല്ലാം പറഞ്ഞു കഴിഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിലെ എന്തോ ഒരു വലിയ ഭാരം ഇറക്കിവെച്ചത് പോലൊരു തോന്നൽ ……

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിലും കണ്ണീരിന്റെ നേർത്ത നനവ് അവന് കാണപ്പെട്ടു..
ഏട്ടാ നമുക്ക് പറ്റിയാൽ അവളെയൊന്ന് കാണണം എന്ന ഭാര്യയുടെ ചോദ്യം അയാളെ അത്ഭുതപ്പെടുത്തി
എന്തിന് ഒരു ചോദ്യ രൂപേണ അവൻ അവളുടെ മുഖത്തേക്ക് നോക്കി
അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു ഇപ്പോ എനിക്ക് എല്ലാത്തിലും വലുത് എന്റെ കുഞ്ഞാവയും എന്റെ കേട്ട്യോളും തന്നെയാണ്
അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ടവളുടെ നെറ്റിയിൽ മുത്തം കൊടുക്കാൻ ശ്രമിച്ച അവനെ തള്ളി മാറ്റികൊണ്ടവൾ പറഞ്ഞു

അയ്യട. ന്റെ പൊന്നു മോൻ ജോലിക്ക് പോകാൻ നോക്ക് എനിക്ക് ഇവിടെ കുറെ ജോലിയുണ്ട് അത് പറയുമ്പോൾ നിഷ്കളങ്കമായ പുഞ്ചിരിയാണ് അവളുടെ മുഖത്ത് അവന് കാണാൻ കഴിഞ്ഞത്
ഇണങ്ങിയും പിണങ്ങിയും അന്തോഷത്തോടെയാണ് അവരുടെ മുന്നോട്ട്‌ പോയിരുന്നത്
പക്ഷെ. ദിവസ…

ജോലി കഴിഞ്ഞു വരുമ്പോൾ യാദൃശ്ചികമായിട്ടാണ് ഷംനയെ കാണുന്നത് ഇവളെന്താ ദൈവമേ ഈ രൂപത്തിൽ ഒറ്റ നോട്ടത്തിൽ അവന് അവളെ മനസ്സിലാക്കാൻ സാധിച്ചില്ല അത്രക്ക് മാറ്റം സംഭവിച്ചിരുന്നു അവൾക്ക്
ഒന്ന് കൂടി അടുത്തേക്ക് ചെന്നപ്പോൾ അത് അവൾ തന്നെയാണെന്ന് മനസ്സിലായി അവളുടെ കയ്യിൽ നാല് വയസ്സോളം പ്രായമെത്തിയ അവളുടെ കുട്ടിയും ഉണ്ടായിരുന്നു
ഹലോ… ഷംന….

അനൂപ് …. പ്രതീക്ഷിക്കാതെ കണ്ടതിന്റെ ആശ്ചര്യം അവളുടെ മുഖത്ത് പ്രകടമായിരുന്നു
എന്തൊക്കെയുണ്ട് ഷംന വിശേഷങ്ങൾ… നീ എന്താ ഇവിടെ നിന്നെ ഈ രൂപത്തിൽ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല
ഞാൻ ഒരു ജോലി അന്വേഷിച്ചു ഇറങ്ങിയതാണ്
നിനക്കെന്തിനാ ഇപ്പോ ജോലി നിന്റെ ഭർത്താവ് അപ്പൊ എവിടെയാ..
അത് ചോദിച്ചതും അവളുടെ മുഖത്തെ ചിരി മായുന്നത് അവൻ കണ്ടു
എന്ത് പറ്റി ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ പറയണ്ടാട്ടോ
എന്റെ കല്യാണം ഉമ്മാക്ക് പറ്റിയ ജീവിതത്തിലെ ഒരേയൊരു അബദ്ധമായിരുന്നു നല്ലൊരു ജീവിതം സ്വപ്നം കണ്ട എനിക്ക് ആ വീട്ടിൽ നരക തുല്യമായ ജീവിതമാണ് നയിക്കേണ്ടി വന്നത് ആ വീട്ടിലുള്ളവർക്ക് അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുവാനുള്ള ഒരു വേലകാരിയായിരുന്നു ഞാൻ

സ്നേഹം കൊണ്ട് ഒരു വാക്ക് പോലും എന്നോട് ആ വീട്ടിലെ ആരും പറഞ്ഞിരുന്നില്ല എന്റെ ഭർത്താവ് പോലും പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവളത് പറഞ്ഞത്
അതിനിടയിൽ എങ്ങിനെയോ എന്റെ മോൻ പിറന്നു അവന് വേണ്ടി എല്ലാം സഹിച്ചും ക്ഷമിച്ചും അവിടെ തന്നെ ജീവിക്കാൻ തീരുമാനിച്ചു ഒരു ദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്തു എന്റെ ശരീരത്തിന് വേണ്ടി വില പറഞ്ഞുറപ്പിച്ചു കൊണ്ട് എന്റെ ഭർത്താവ് ഒരാളെയും കൊണ്ട് വന്നത്
താങ്ങാവുന്നതിനും അപ്പുറമായിരുന്നു എന്റെ ഭർത്താവിന്റെ പ്രവർത്തി..
അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അന്ന് ഇറങ്ങിയതാണ് ആ വീട്ടിൽ നിന്ന് അതോടെ ഞാൻ അയാളെ വിളിച്ചു വരുത്തിയതാണെന്നും അയാൾ എന്റെ കാമുകനാണെന്നും അവർ പറഞ്ഞു പരത്തി അവർ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു
ഉമ്മാന്റെ മരണ ശേഷം വീട്ട് ജോലി ചെയ്താണ് ജീവിച്ചിരുന്നത് അഴിഞ്ഞട്ടക്കാരി എന്ന പേര് വന്നാൽ പിന്നെ ജീവിതം …..

രാത്രി എനിക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ലെടാ.. ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് പേർ എന്റെ വീടിന്റെ വാതിലിൽ മുട്ടാറുണ്ട്‌ എത്ര കാലം എനിക്കിങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും എന്നറിയില്ല എനിക്കെന്തെലും പറ്റിയാൽ എന്റെ മോൻ…. പൊട്ടികരച്ചിലോട് കൂടിയാണ് അവൾ അത് പറഞ്ഞത്
എന്റെ കാര്യങ്ങൾ പറഞ്ഞു നിന്നെ ഞാൻ ബോറടിപ്പിച്ചു അല്ലെ അതൊക്കെ പോട്ടെ നിനക്കു സുഗം തന്നെയല്ലേ
മ്.. സുഗം

എന്ന ഞാൻ പോട്ടെ വിധിയുണ്ടെങ്കിൽ നമുക്ക് പിന്നെ കാണാം
അത്രയും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു പോകുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളു
അന്ന് വീട്ടിലെത്തിയതും അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു
ഏട്ടാ… നിങ്ങൾക്കിത് എന്ത് പറ്റി… വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്തേലും വയ്യായ്മ ഉണ്ടോ

ഏയ് ഒന്നുല്ലെടി…
എന്താണേലും എന്നോട് പറയ്
ഇന്ന് ഞാൻ അവളെ കണ്ടിരുന്നു ഷംനയെ….
ആണോ അവളുടെ മുഖം ആകാംഷ കൊണ്ട് നിറഞ്ഞു…
എന്നിട്ടെന്താ പറഞ്ഞത് അവൾ..
അവളുടെ അവസ്ഥയൊക്കെ വളരെ മോശമാണ് ഇന്ന് ഒരു ജോലി അന്വേഷിച്ചു നടക്കുന്നതിന്റെ ഇടക്കാണ് അവളെ ഞാൻ കണ്ടത്
ഉണ്ടായ കാര്യങ്ങളെല്ലാം അവൻ ഭാര്യയോട് പറഞ്ഞു അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

നമ്മൾ ഇനിയെന്താ ചെയ്യ ഏട്ടാ നമ്മൾ
ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യമാകുമോ
ഇല്ല ഏട്ടൻ പറയ് എന്തായാലും
നമുക്കു അവളെ നമ്മുടെ അടുത്ത് എവിടെയെങ്കിലും ഒരു വാടക വീട്ടിലേക്ക് കൊണ്ട് വന്നാലോ ഒരു ജോലിയും ശരിയാക്കി കൊടുക്കാം

അത് കൊണ്ട് എന്താ ഏട്ടാ കാര്യം… ആ വീട്ടിലും രാത്രി സമയത്ത് അവൾ ഒറ്റക്ക് തന്നെയല്ലേ ഈ ബുദ്ധിമുട്ടുകൾ അവൾക്ക് അവിടെ ഉണ്ടാകില്ല എന്ന് പറയാൻ ഏട്ടന് കഴിയുമോ
ഒരാണിന്റെ കരുത്തിനോളം വരില്ലല്ലോ ഏട്ടാ ഒരു പെണ്ണിന്റെ ശക്തി
അവളെ തിന്നാൻ വേണ്ടി തക്കം നോക്കിയിരിക്കുന്നവരിൽ നിന്ന് അവളെ സംരക്ഷിക്കണമെങ്കിൽ
നമുക്ക് അവളെ നമ്മുടെ പഴയ തറവാട് വീടില്ലേ ആ വീട്ടിൽ ഏതായാലും ആൾ താമസമില്ലല്ലോ അമ്മയോട് ചോദിച്ചിട്ട് ആ വീട്ടിലോട്ട് കൊണ്ട് വരാം
എല്ലാ ജോലികളും കഴിഞ്ഞു വന്നിട്ട് ആ പാവത്തിന് മനസ്സമാധാനത്തോടെ ഉറങ്ങുകയെങ്കിലും ചെയ്യാല്ലോ ഈ വീട്ടിൽ ആകുമ്പോൾ

ഭാര്യയുടെ സംസാരം കേട്ട് അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ഒപ്പം അവളെ പോലെ ഒരു ഭാര്യയെ കിട്ടിയതിൽ അവന് മനസ്സിൽ ഒരുപാട് അഭിമാനം തോന്നിയ നിമിഷം
പക്ഷെ….
എന്താ ഏട്ടാ…
ഇനി അതിന്റെ പേരിലെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
എന്ത് പ്രശ്നം നമുക്കു രണ്ട് പേർക്കും പോയി അവളെ വിളിച്ചു കൊണ്ടു വരാം നമ്മുടെ കൂടെ പിറപ്പായിട്ട്

നാളെ ഒരുപാട് പേർ പിച്ചിചീന്തിയ ഫോട്ടോ പത്രത്തിൽ വരുമ്പോൾ ഒന്ന് നേടുവീർപ്പിടാൻ ഒരുപാട് പെരുണ്ടാകും അതിലേറെ പുണ്യമല്ലേ ഏട്ടാ ആ പാവത്തിന് ഒരു ജീവിതം ഉണ്ടായാൽ
അവളുടെ വാക്കുകൾ മനസ്സിന് വല്ലാത്ത ധൈര്യം നൽകുന്നത് പോലെ അവന് തോന്നി
പിറ്റേ ദിവസം അവളുടെ വീടിനെ ലക്ഷ്യമാക്കി അവര് പോയി ആ വീട്ടിൽ പോയി അവളെയും കുഞ്ഞിനെയും കൊണ്ട് വരുമ്പോൾ നിറ കണ്ണുകളോടെ അവൾ അവരെ തന്നെ നോക്കി നിന്നു ആരുമല്ലാതിരുന്നിട്ടും തനിക്കും മോനും അഭയം നൽകിയതിന് മനസ്സ് കൊണ്ട് ഒരായിരം തവണ അവൾ പടച്ചറബ്ബിനോട് നന്ദി പറഞ്ഞു
പിറ്റേ ദിവസം നേരം വെളുത്തപ്പോൾ അവന്റെ വീട്ടിലേക്ക് വന്ന ആൾ കൂട്ടത്തെ കണ്ട് അവനൊന്ന് അമ്പരന്നു

അല്ല….. എന്താ നിങ്ങളെല്ലാവരും കൂടെ ഇവിടെ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…
നീ എന്താ ഞങ്ങളെ കളിയാക്കുവാണോ ഇന്നലെ ഒരുത്തിയെ നീയും നിന്റെ ഭാര്യയും കൂടി ഇവിടെ കൊണ്ട് വന്ന് പാർപ്പിച്ചിട്ടില്ലെ അത് തന്നെ പ്രശ്‌നം
അവൾ എങ്ങനെയാ നിങ്ങൾക്ക് പ്രശ്‌നമാകുന്നത് എനിക്ക് മനസ്സിലായില്ല
അവൾ ഒരു അഴിഞ്ഞാട്ടകാരിയാണ് അത് നിനക്കും അറിയില്ലേ
ഒന്ന് ചിരിച്ചു കൊണ്ടവൻ പറഞ്ഞു

ആ വീട്ടിലാണ് അവൾ ഇപ്പോ താമസിക്കുന്നത് നമുക്കു അങ്ങോട്ട് പോകാം
ഷംന…. ഒന്ന് പുറത്തേക്ക് വായോ നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്
ഒന്നും മനസ്സിലാകാതെ നാട്ടിലെ പ്രമാണിമാർ എല്ലാം പരസ്പരം നോക്കി
പുറത്തേക്ക് വന്ന ഷംനയെ ചൂണ്ടി കാണിച്ചു കൊണ്ടവൻ പറഞ്ഞു
ഈ വന്നു നിൽക്കുന്ന മാന്യന്മാരിൽ എത്ര പേർ രാത്രിയിൽ ഇവളുടെ വാതിലിൽ മുട്ടിയിട്ടുണ്ടെന്ന് ഇവൾ പറയാൻ തുടങ്ങിയാൽ ഇവിടെ കൂടി നിൽക്കുന്ന പലരും തലയിൽ കൂടി മുണ്ട് ഇട്ടുകൊണ്ട് ഇവിടെ നിന്ന് പോകേണ്ടി വരും അത് ആരൊക്കെയാണെന്ന് ഇവൾ ഇപ്പോ കാണിച്ചു തരും
എന്താ…. വേണോ…

കൂടി നിൽക്കുന്നവരിൽ പലരും നിന്ന് വിയർക്കാൻ തുടങ്ങി
സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ മറന്നാലും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയുമ്പോൾ എന്താ നമ്മുടെ ആവേശം അല്ലെ..
എന്ന കേട്ടോ… അവൾ ഇവിടെ തന്നെ ജീവിക്കും ഈ വീട്ടിൽ അവളുടെ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ എല്ലാം നടത്തിക്കൊണ്ട്

ഇനിയിതും പറഞ്ഞു കൊണ്ട് എന്റെ വീടിന്റെ മുറ്റത്തെങ്ങാനും കാല് ചവിട്ടിയാൽ…….. പൊക്കോണം എല്ലാരും എന്റെ വീട്ടിൽ നിന്ന് ഇല്ലെങ്കിൽ പറപ്പിക്കും ഞാൻ
അവന്റെ ശബ്ദ ഗാമ്പീര്യത്തിന് മുന്നിൽ വന്നവരെല്ലാം ശര വേഗത്തിൽ തന്നെ തിരിച്ചു പോയി
തിരിഞ്ഞു നോക്കിയ അവൻ കണ്ടത് തന്നെ നോക്കി അന്താളിച്ചു നിൽക്കുന്ന ഭാര്യയെയാണ്
മ്… എന്താടി നീ ഇങ്ങനെ തുറിച്ചു നോക്കുന്നത്

അല്ല മനുഷ്യ വായിൽ വിരൽ ഇട്ടാൽപോലും കടിക്കാത്ത നിങ്ങളാണോ ഈ പറഞ്ഞതൊക്കെ നിങ്ങൾക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം
എന്റെ എല്ലാ ധൈര്യവും നീ തന്നെയല്ലെടി നീ എന്റെ കൂടെയുള്ളപ്പോൾ പിന്നെ ഞാൻ എന്തിന് പേടിക്കണം അത്രയും പറഞ്ഞു കൊണ്ട് അവനൊന്ന് ചിരിച്ചു
നാണത്തോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ മനസ്സ് കൊണ്ടവൻ ഒരായിരം തവണ ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ……..
ശുഭം