തൃശൂരില്‍ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാര്‍ക്കും പാഠം

in News 74,108 views

ദിവസങ്ങൾക്ക് മുൻപാണ് വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി മ,രി,ച്ച ഒന്നരവയസുകാരൻ്റെ വാർത്തയും, വീടിനുസമീപത്തെ വെള്ളക്കെട്ടിൽ വീണ് മ,രി,ച്ച രണ്ടര വയസ്സുകാരിയുടെ വാർത്തയും കേരളത്തെ ആകെ സങ്കടപ്പെടുത്തിയത്. കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കണം എന്നതിൻ്റെ ഉദാഹരണങ്ങളായിരുന്നു ഇതൊക്കെ. ഇപ്പോഴിതാ ഏറെ ദാരുണമായ മറ്റൊരു വാർത്തയാണ് എത്തുന്നത്. പുലർച്ചെ പാലു കുടിച്ച് ഉറങ്ങിയ ആറുമാസം ഉള്ള കുഞ്ഞ് ഏറെ വൈകിയും ഉണരാതിരുന്നതോടെ നോക്കിയപ്പോൾ അ,ബോ,ധാവസ്ഥയിൽ കിടക്കുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീ,വ,ൻ രക്ഷിക്കാനായില്ല. ഇപ്പോൾ കുഞ്ഞിന് സംഭവിച്ചത് അറിഞ്ഞ് ഒരു നാടാകെ വിതുമ്പുകയാണ്. തൃശ്ശൂർ പഴുവിൽ ആണ് സംഭവം നടന്നത്.

പഴുവിൽ വെസ്റ്റ് തട്ടിൽ ജിനോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ജോസ്ഫിയ ആണ് മ,രി,ച്ച,ത്.ജിനോ പഴുവിൽ പാലത്തിനുസമീപം ബാറ്ററി വർഷോപ്പ് നടത്തുകയാണ്. ആറ് മാസം മുൻപാണ് ജിനോയ്ക്കും ഭാര്യ ജിപ്സിക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ജോസഫിൻ, ജോസ്ഫിഫിയ എന്നാണ് മക്കൾക്ക് ദമ്പതികൾ പേരിട്ടത്. എന്നത്തേയും പോലെ തന്നെ കഴിഞ്ഞദിവസവും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയശേഷം ഉറക്കി. പുലർച്ചെയും പാലിനു വേണ്ടി ക,ര,ഞ്ഞ കുഞ്ഞിനെ എടുത്തു ജിപ്സി പാൽ നൽകി. പിന്നീട് കുഞ്ഞിനെ കിടത്തുകയും ചെയ്തു. എന്നാൽ മുലപ്പാല് കുടിച്ചിറങ്ങിയ കുഞ്ഞ് ഏറെ വൈകിയും ഉണർന്നില്ല. ഇതേ തുടർന്ന് കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും കുഞ്ഞ് എഴുന്നേറ്റില്ല. അ,ബോ,ധാ,വസ്ഥയിലായിരുന്നു കുഞ്ഞ് അപ്പോൾ. സമയം ഒട്ടും വൈകാതെ തന്നെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ര,ക്ഷ,പ്പെടു,ത്താനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മ,ര,ണ,കാരണം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയ ആണെന്ന് ഡോക്ടർമാർ അറിയിച്ചത്.

കുട്ടികളെ പരമാവധി കിടത്തി പാൽ നൽകാതെ അമ്മമാരുടെ ഉറക്കം കളഞ്ഞ് ആയാലും ഇരുന്നു തന്നെ പാൽ നൽകണമെന്നും, പാൽ നൽകിയ ഉടൻ കുഞ്ഞുങ്ങളെ കിടത്താതെ, തോളിൽ തട്ടി ഗ്യാസ് കളയണമെന്നും, കുറുക്കു കഴിക്കുന്ന കുട്ടികളാണെങ്കിൽ കാലുകളിൽ മലർത്തി കിടത്തി കുറുക്ക് നൽകാതെ തലയിണയുടെ സപ്പോർട്ടോടെ ചാരിയിരുത്തി കൊടുക്കുന്നതാണ് ഉചിതം എന്ന് ശിശുരോഗ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. കുഞ്ഞിൻ്റെ വിയോഗം അറിഞ്ഞെത്തിയ അന്തിക്കാടെ പോലീസ് മേൽനടപടി സ്വീകരിച്ചു. കുഞ്ഞിൻ്റെ സംസ്കാരം നടത്തി. മാതാവ് ജിപ്സി. സഹോദരങ്ങൾ ജിയാ മരിയ, അന്തോണിയ, ജോസ് ഫിൻ.

@All rights reserved illuminati 2.0

Share this on...