ലക്ഷ്മി നായരുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾ.

in Kannada News 116 views

പാചകവീഡിയോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ലക്ഷ്മി നായർ. ചാനൽ പരിപാടികളിൽ സജീവമായി ലക്ഷ്മിനായർ പങ്കു വയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ കുടുംബത്തിലെ പുതിയ സന്തോഷവാർത്ത പറഞ്ഞുള്ള ലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലക്ഷ്മി നായരുടെ വാക്കുകൾ ഇങ്ങനെയാണ്. കുറച്ച് ദിവസമായി ഈ സന്തോഷം എന്നെ തേടി എത്തിയിട്ട്. അത് പറയാനുള്ള സമയം ഇപ്പോഴാണ് ആയത്. 3 ചെറിയ കുട്ടികളുടെ മുത്തശ്ശി ആയിരിക്കുകയാണ് ഞാൻ. മാഞ്ചസ്റ്ററിലുള്ള മകൾ പാർവതിയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞു. കഴിഞ്ഞിട്ട് രണ്ടു മൂന്നാഴ്ചയായി .

കഴിഞ്ഞ മാസമായിരുന്നു. പോവാൻ പറ്റാത്തതിൻ്റെ സങ്കടത്തിലായിരുന്നു. ഇപ്പോൾ യു.കെയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ മനസ്സുനിറഞ്ഞ് സന്തോഷത്തോടെയാണ് ഇക്കാര്യം പറയുന്നത്. അവിടെ എത്താൻ പറ്റും എന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസമായത്. പ്രസവത്തിന് മുൻപ് തന്നെ അവിടേയ്ക്ക് എത്താമെന്ന് വാക്കു കൊടുത്തിരുന്നു. ജൂൺ പകുതിയോടെ പോകാനായിരുന്നു തീരുമാനിച്ചത്. ട്രി ഫ്ലക്സ് ആണെന്ന് നേരത്തെ അറിയാമായിരുന്നു.ആദ്യത്തേത് ആയുഷ് മോനാണ്. പാർവതിയും അശ്വിനും വീണ്ടും അച്ഛനും അമ്മയും ആയിരിക്കുകയാണ്. ശരിക്കും നമ്മുടെ സഹായവും സാന്നിധ്യവും വേണ്ട സമയമാണ്. എട്ടാം മാസത്തിലാണ് അവരുടെ ജനനം. സിസേറിയനായിരുന്നു. ജൂണിൽ പോയിക്കഴിഞ്ഞാൽ മാസങ്ങൾക്ക് ശേഷം അല്ലേ തിരിച്ചെത്തുകയുള്ളൂ.

അതിനാൽ വീഡിയോകൾ ഒക്കെ നേരത്തെ തന്നെ എടുത്തു വച്ചിരുന്നു. ഓണം എപ്പിസോഡ് മുൻപേ ചെയ്തു വച്ചതാണ്. ഓണത്തിന് മുൻപേ പോകാൻ ആകുമെന്നാണ് കരുതിയത്.അശ്വിൻ്റെ അച്ഛനും അമ്മയും സഹോദരിമാരുമെല്ലാം യു.കെ സെറ്റിൾഡാണ്. അവരൊക്കെ അടുത്തുതന്നെ ഉണ്ട്. അതാണ് സമാധാനം. പാർവതിയെയും കുഞ്ഞുങ്ങളെയും കാണാനുള്ള ആകാംക്ഷയിലാണ് ഞാൻ. എന്തൊക്കെ ചെയ്യാനാവും എന്ന് അറിയില്ല. ഡിസംബറിലാണ് താൻ തിരിച്ചുവരുന്നത്. ഇടയ്ക്ക് വീഡിയോകൾ കാണിക്കും.ദിവസേന വീഡിയോകൾ ഉണ്ടാകില്ല. വീഡിയോ എടുത്തു വച്ചിട്ടുണ്ട്.

എന്തായാലും സന്തോഷം ഉള്ള വാർത്തയാണ്. ഞങ്ങളെല്ലാം നല്ല സന്തോഷത്തിലാണ്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ആണ് ഇപ്പോഴത്തേത്. യുവാൻ, വിഹാൻ, ലയ ഇതാണ് കുഞ്ഞുങ്ങളുടെ പേരുകൾ. പേരൊക്കെ അവർ നേരത്തെ സെറ്റ് ചെയ്തിരിക്കുന്നു. ഇതുവരെയുള്ള പിന്തുണ അതേപോലെ തുടരുക. അവിടെ ചെന്ന് ഇതൊക്കെ നോക്കാൻ പറ്റുമോ എന്നറിയില്ല. ആദ്യത്തെ പത്ത് ദിവസം റൂം ക്വാറൻ്റയ്ൻ ആണ്. ആദിവസങ്ങളിൽ ഓൺലൈനിൽ സജീവമായിരിക്കും. പാർവ്വതിയുടെ വീട്ടിൽ തന്നെയാണ് ക്വാറൻ്റയ്ൻ സൗകര്യം ഒരുക്കിയിട്ടുള്ളതെന്നായിരുന്നു. ലക്ഷ്മിനായർ പറഞ്ഞത്.

Share this on...