സംയുക്തയുടെ പിറന്നാളിന് മഞ്ജു ചെയ്ത പണി കണ്ടോ – സംഭവം പൊളിച്ചു എന്നു ആരാധകർ.

in News 2,465 views

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംയുക്ത വര്മയ്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ വൈറൽ ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സിനിമയിൽ തനിക്ക് അധികം സുഹൃത്തുക്കൾ ഇല്ല എന്നും മഞ്ജു വാര്യരും ഭാവനയും ഗീതു മോഹൻദാസുമൊക്കെ നല്ല കൂട്ട് ആണെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ സംയുക്തയുടെ വിശേഷങ്ങൾ വൈറൽ ആയി മാറാറുണ്ട്. പൊതു പരിപാടികളിലും മറ്റും പങ്കെടുക്കാൻ എത്തുമ്പോൾ സംയുക്ത്ത വർമയുടെ ചിത്രങ്ങളും വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്, വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. യോഗ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ എന്ന് താരം പറഞ്ഞിരുന്നു.

യോഗ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെയ്കുകയും ചെയ്തിരുന്നു. നവംബര് 26 നാണു താരത്തിന്റെ പിറന്നാൾ എന്നുള്ള വിവരങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത് എന്നാൽ യഥാർത്ഥ പിറന്നാൾ ശനിയാഴ്ച ആണെന്ന് പറഞ്ഞായിരുന്നു സുഹൃത്തുക്കൾ എത്തിയത്. ഫേസ് ആപ്പ് ഉപയോഗിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു മഞ്ജു പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. സംയുക്ത വർമയെ ടാഗ് ചെയുതായിരുന്നു മഞ്ജു ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. അടുത്തിടെ ആയിരുന്നു ബിജു മേനോനും സംയുക്ത വർമയും വിവാഹ വാർഷികം ആഘോഷിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും.

All rights reserved Illuminati 2.0.

Share this on...