വീഡിയോ വൈറലാകുന്നു..! പറഞ്ഞത് എല്ലാം കള്ളം, പന്തീരാങ്കാവ് സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

in News 0 views

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി.പോലീസിനോടും മാധ്യമത്തിലും കുറെ അധികം നുണ പറയേണ്ടി വന്നു എന്നും അതിൽ കുറ്റബോധം തോനുന്നു എന്നും പരാതിക്കാരി പറഞ്ഞു.സ്ത്രീധന പേരിലാണ് ഭർത്താവ് രാഹുൽ തന്നെ മർദിച്ചത് എന്ന കാര്യങ്ങൾ അടക്കം കള്ളം ആണെന്നും വീട്ടുകാർ ആവശ്യപ്പെട്ടത് മൂലമാണ് ഇങ്ങനെ പറഞ്ഞത് എന്നുമാണ് യുവതി പറയുന്നത്.ഭർത്താവിന് എതിരെ മാധ്യമം വഴി മോശം ആയ കാര്യങ്ങൾ പറയേണ്ടി വന്നതിൽ കുറ്റബോധം തോനുന്നു.എനിക്ക് നുണ പറയാൻ താല്പര്യമില്ല എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു.

പക്ഷെ വീട്ടുകാർ ഈ രീതിയിൽ പറയണം എന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്തരം കാര്യം പറയേണ്ടി വന്നത്.സ്ത്രീധന കാര്യവും ഈ കാര്യം മൂലമാണ് മർദിച്ചത് എന്നതും ബെൽറ്റ് വെച്ച് അടിച്ചതും ചാർജർ കേബിൾ വെച്ച് കഴുത്തു മുറുക്കി എന്നതും കള്ളമാണ്.ഈ രീതിയിൽ പറഞ്ഞില്ല എങ്കിൽ ആത്മഹത്യ ചെയ്യും എന്ന് വരെ രക്ഷിതാക്കൾ എന്നോട് പറഞ്ഞിരുന്നു.ആ സമയത്തു ഭയന്ന് മനസിലാ മനസോടെയാണ് ഈ കാര്യങ്ങൾ പറഞ്ഞത്.ഞാൻ പറഞ്ഞത് എല്ലാം നുണയാണ് അതിൽ കുറ്റബോധം തോനുന്നു രാഹുൽ നേരത്തെ വിവാഹം കഴിച്ച കാര്യം എനിക്ക് അറിയാമായിരുന്നു.രാഹുലുമായി ഉള്ള വിവാഹം മുടങ്ങി പോകുമോ എന്ന് കരുതി കൊണ്ട് ഈ കാര്യം താനാണ് വീട്ടിൽ അറിയിക്കാതെ ഇരുന്നത് .

Share this on...