വിഷമഘട്ടത്തില്‍ ഒപ്പം നിന്നത് അനന്യയും നസ്രിയയുമെന്ന് മേഘ്‌ന പറയുന്നു

in News 856 views

കഴിഞ്ഞ ദിവസമായിരുന്നു കന്നഡ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിന്റെയും ചിന്റുവിന്റെ തോട്ടിൽ ശാസ്ത്ര ചടങ്ങ് പ്രത്യേകതയുള്ള തൊട്ടിലാണ് ചിന്റുവിനായി ഒരുക്കിയത് മേഘ്‌നയുടെ വീട്ടിൽ വച്ചുനടന്ന ചടങ്ങിനു ശേഷം മാധ്യമങ്ങൾക്ക് മേഘ്‌ന മറുപടി നൽകിയിരുന്നു ഭർത്താവ് ചിരഞ്ജീവിയുടെ മരണശേഷം മേഘ്ന രാജ് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഞാൻ എത്രത്തോളം ശക്തായാണെന്ന് അറിയില്ല ഞാൻ നിന്നിരുന്ന ഇടം ഇളകിപോകുന്ന അവസ്ഥയായിരുന്നു

ചിരുവിന്റെ വേർപാട് ജീവിതത്തിൽ എല്ലാത്തിനും കൃത്യമായി ചിട്ടപാലിച്ച് പോകുന്ന ആളായിരുന്നു ഞാൻ ചിരു അതിന് നേരെ വിപരീതവും ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വധിക്കുകയായിരുന്നു ചിരുവിന്റെ രീതി ചിരു ഇല്ലാതായപ്പോഴാണ് എനിക്ക് അതിന്റെ നഷ്ടം മനസിയിലായത് ഇനി ഞാനും ചെരുവിനെപ്പോലെയാകും നാളെ നമുക്ക് എന്ത് സംഭവിക്കും എന്ന് ആർക്കും അറിയില്ലല്ലോ എന്ന് മേഘ്ന പറയുന്നു.മകൻ ചിരുവിനെപോലെ തന്നെയാണ് നമുക്ക് ആൺകുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു എന്നാൽ നമ്മുടേത് പെൺകുട്ടി ആണെന്നാണ് ഞാൻ പറഞ്ഞിരുന്നത്. ലയൺ കിങ്ങിലെ സിമ്പയെപോലെ കുഞ്ഞിനെ വളർത്താനാണ് ചിരു ആഗ്രഹിച്ചിരുന്നത് നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിമ്പയെ പരിചയപ്പെടുത്തുന്നതു പോലെ ഈ ലോകത്തെ താൻ പരിചയപ്പെടുത്തുമെന്നു അന്ന് പറയുകയുണ്ടായി

എന്നാൽ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായി എന്നും മേഘ്‌ന പറയുന്നു. മകനുവേണ്ടി ഭർത്താവിന്റെ എല്ലാ ഓർമ്മകളും വഹിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു വിഷമ ഘട്ടത്തിൽ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ അനന്യയും നസ്രിയയും ഒപ്പം നിന്നുവെന്നും ഇപ്പോൾ തനിക്ക് തന്റെ കുഞ്ഞുണ്ട് കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു അദ്ദേഹത്തെപ്പോലെ എന്റെ മകനെയും ഞാൻ വളർത്തുമെന്ന് മേഘ്ന പറയുന്നു

Share this on...