ഫൈൻ അടക്കമുള്ള കാശ് ഇപ്പോൾ കൈയിൽ ഇല്ല എന്നു പറഞ്ഞപ്പോൾ ഈ പൊലീസുകാർ ചെയ്തത്

in News 9,333 views

മോട്ടോർ വാഹന നിയമം ലംഘിച്ചു കഴിഞ്ഞാൽ കർശന നടപടി സ്വീകരിക്കാൻ കേരള പോലീസ് എന്നും മുന്നിലാണ് വഴിതടയലും ലാത്തി എറിഞ്ഞു വീഴ്ത്തലും ഉൾപ്പെടെയുള്ള കുപ്രസിദ്ധ രീതികൾ ഉപേക്ഷിച്ചു വരുകയാണ് നമ്മുടെ പോലീസുകാർ മേൽവിലാസം തേടി പിഴ എത്തുമ്പോഴേ നിയമം ലംഘിക്കുന്നവർ പോലും കാര്യം അറിയുകയുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങൾ ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വാഹന പിഴയുടെ അനുഭവം വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുയാണ് ഒരു യുവാവ് ഹെൽമെറ്റ് വെക്കാത്തതിനെ തുടർന്നാണ് പിഴ അടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായത് എന്നും പിഴ ഒടുക്കാൻ ഇപ്പോൾ കാശില്ല എന്ന് അറിയിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായ അനുഭവം വിവരിച്ചുമാണ് യുവാവ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത് നടൻ അജു വർഗീസ് അടക്കമുള്ളവർ ഇത് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതിരിക്കാൻ കഴിയില്ല രാവിലെ ജോലിക്ക് പോയി പെട്ടെന്ന് ഒരു അത്യാവശ്യത്തിന് വേണ്ടി ഒന്നു പുറത്തേക്കിറങ്ങി ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി യാത്ര തുടർന്നു വണ്ടി ഓടിച്ചുക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമ ലംഘനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായി പെട്ടെന്ന് സ്വന്തം മുന്നിൽ ദേ നമ്മുടെ ട്രാഫിക് പോലീസിന്റെ വണ്ടി എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക് വേറെ വഴിയില്ല അടുത്തേക്ക് വിളിച്ചു വളരെ മാന്യമായ രീതിയിൽ എന്താണ് പേര് എവിടെയാണ് വീട് എന്തു ചെയ്യുന്നു എല്ലാത്തിനും കൂടി ഒറ്റവാക്കിൽ ഉത്തരം നൽകി ഫൈൻ എഴുതാനുള്ള ബുക്ക് എടുത്തു എന്റെ കണ്ണിന്റെ മുന്നിലൂടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നക്ഷത്രങ്ങൾ മിന്നിമറഞ്ഞു.

പിഴയടക്കാൻ കാശില്ലാത്ത സ്ഥിതിക്ക് പറഞ്ഞു സാർ ചെയ്തത് ഗുരുതരമായ തെറ്റ് തന്നെയാണ് പക്ഷേ ഫൈൻ അടക്കാൻ ഇപ്പോൾ കാശില്ല എഴുതി തന്നോളൂ അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഒറ്റ ചോദ്യം പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം പാവപ്പെട്ട രണ്ട് കുടുംബങ്ങളെ സഹായിക്കാൻ പറ്റുമോ ഒന്നു ഞെട്ടിപ്പോയി ഞാൻ ചെയ്യാം സാർ എന്ന് പറഞ്ഞു ഓക്കേ എന്നാൽ എന്റെ പുറകെ വാ എന്ന് പറഞ്ഞു പിന്നാലെ ഞാൻ പോയി അടുത്തുള്ള കടയിൽ കയറി അഞ്ച് കിലോ വീതമുള്ള രണ്ട് പേക്കറ്റ് അരി എന്നോട് വാങ്ങാൻ പറഞ്ഞു പരിപൂർണ്ണ സമ്മതത്തോടെ ഞാൻ അത് വാങ്ങി എന്നോട് പുറകെ വരാൻ പറഞ്ഞു അത് അർഹതയുള്ള ആളെ അപ്പോഴേക്കും അവർ കണ്ടെത്തിക്കഴിഞ്ഞു എന്നോട് തന്നെ അത് അവരെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു ഒരുപാട് സന്തോഷത്തോടെ അത് ഞാൻ അവരെ ഏല്പിച്ചു.

എന്നോട് പുറകിൽ തട്ടി നീ ഹാപ്പി അല്ലേ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു സാർ ആദ്യമായിട്ടാണ് ഇത്രയ്ക്ക് സന്തോഷത്തോടെ ഞാൻ ഒരു പിഴ അടക്കുന്നത് അപ്പോഴാണ് അദ്ദേഹം ചെയ്തുവരുന്ന ഇതുപോലെയുള്ള കാര്യങ്ങളെക്കുറിച്ച് കാണിച്ചു തന്നതും പറഞ്ഞുതന്നതും പോലീസ് എന്ന് കേൾക്കുമ്പോൾ ഉള്ള മനസ്സിലെ രൂപത്തിന് ആകെ ഒരു മാറ്റം വന്ന നിമിഷം ഇതുപോലെയുള്ള ഉദ്യോഗസ്ഥർ ഉള്ള നാട്ടിൽ ഒരാൾ പോലും പട്ടിണി കിടക്കില്ല എന്ന പൂർണ വിശ്വാസം ഇപ്പോൾ തോന്നുന്നു ഇതുപോലെയുള്ള സൽകർമ്മങ്ങളിൽ ഇനിയും എന്റെ പങ്കുണ്ടാകുമെന്ന് ഉറപ്പു നൽകിയിട്ടാണ് അവിടെ നിന്നും പോന്നത് അഭിമാനം കേരള പോലീസ് അജു എന്ന വ്യക്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് അജു വർഗീസ് ഉൾപ്പെടെയുള്ള നടൻമാർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Share this on...