നടി ഭാവനയുടെ വാക്കുകൾ എന്നെ മാറ്റി മറിച്ചു,എല്ലാം തുറന്നടിച്ച് റിമി ടോമി

in News 1,546 views

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഒരു ചേയ്ഞ്ചിനി വേണ്ടിയാണ് താന്‍ പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും വീട്ടില് നടത്തിയ പാചക പരീക്ഷണങ്ങള്‍ വിജയമായതിന് പിന്നാലെ ആ കോണ്‍ഫിഡന്‍സാണ് റെസിപ്പി യൂട്യൂബിലിടാന്‍ കാരണമെന്നും റിമി പറഞ്ഞിരുന്നു.

ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. നല്ല തടിയുണ്ടായിരുന്ന റിമി കൃത്യമായ വര്‍ക്കൗട്ടുകളിലും ഭക്ഷണക്രമീകരണങ്ങളിലൂടെയുമാണ് തടി കുറച്ചത്. ഇപ്പോള്‍ തന്റെ തടി കുറയ്ക്കാന്‍ പ്രചോദനമേകിയ ഭാവനയെകുറിച്ച് മനസുതുറക്കുകയാണ് റിമി. ഭാവനയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ആളായിരുന്നു റിമി. എന്നാല്‍ കാവ്യാ മാധവനും ഭാവനയും റിമിയുമൊന്നിച്ച് വിദേശത്ത് നടത്തിയ ചില സ്‌റ്റേജ് ഷോയ്ക്കിടെയില്‍ ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞെന്ന് വാര്‍ത്തകളെത്തിയിരുന്നു.ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അപ്പോഴും എന്താണ് സൗഹൃദത്തില്‍ സംഭവിച്ചത് എന്ന് പറയാന്‍ റിമി തയ്യാറായില്ല. എന്നാലിപ്പോള്‍ ഡയറ്റ് പ്ലാന്‍ സംസാരിക്കുന്നതിനിടയില്‍ ആരാധകരുടെ സംശയത്തിനുള്ള മറുപടി ആയാണ് റിമി ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ചും വാചാല ആയത്. സിനിമയില്‍ പിന്നണി പാടി തുടങ്ങിയ റിമിയുടെ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങള്‍ ആണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2000 ല്‍ നമ്മള്‍ റിമിയെ കാണുമ്പോള്‍ ഇരു ഉണ്ടുമണി രൂപത്തില്‍ ആയിരുന്നു താരം എങ്കില്‍ ഇപ്പോള്‍ മെലിഞ്ഞു കൂടുതല്‍ സുന്ദരിയും ചെറുപ്പവും ആയിട്ടുണ്ട്. ഇങ്ങനെ രൂപം ആകാന്‍ തനിക്ക് ഒരുപാട് മോട്ടിവേഷന്‍ തന്ന വ്യക്തിയാണ് ഭാവന എന്നാണ് റിമിയുടെ തുറന്നുപറച്ചില്‍. ഭാവന എന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാന്‍ പ്രചോദനം തന്നത് ഭാവനയാണ്. തന്നെ ഏറ്റവും കൂടുതല്‍ മോട്ടിവേറ്റ് ചെയ്യുന്നതും തനിക്ക് ഡയറ്റ് ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കുന്നതും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പറയുന്നതും ഭാവന ആണ്. അന്നും ഇന്നും എന്നും തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണെന്നും റിമി വ്യക്തമാക്കി.

Share this on...