കുഞ്ഞിനെ എടുത്ത് ചിരു ആ ചിത്രം കണ്ടപ്പോൾ അടക്കി വെച്ച കണ്ണീർ പുറത്തേക്ക്

in News 2,939 views

മേഘ്ന രാജിന്റെ വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട് ചിരഞ്ജീവി സർജ വിട വാങ്ങിയപ്പോൾ മേഘ്ന രാജിനെ കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത് ഈ അവസ്ഥ അതിജീവിക്കാൻ മേഘ്നയ്ക്ക് കഴിയട്ടെ എന്നായിരുന്നു എല്ലാവരും ഒരുപോലെ പ്രാർത്ഥിച്ചത് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചു നാളുകൾ പിന്നിടുന്നതിന് ഇടയിലായിരുന്നു ആ വിയോഗം കുഞ്ഞിലൂടെ ചിരു പുനർജനിക്കും എന്നായിരുന്നു മേഘ്ന അന്ന് പറഞ്ഞത് വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും ചിരുവിനെ കൂടെ കൂട്ടുകയായിരുന്നു ഈ താരം ചിന്റു എന്നാണ് ചിരുവിന്റെ മകനെ എല്ലാവരും വിളിക്കുന്നത് ചിരു തിരികെ വന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്നും എല്ലാവരും പറഞ്ഞിരുന്നു മാതാപിതാക്കളുടെ എൻഗേജ്മെന്റ് ദിനത്തിലായിരുന്നു കുഞ്ഞദിതിയുടെ വരവ് ചിരു തിരികെ വന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്ന് അന്ന് മേഘ്നയുടെ വീട്ടുകാരും വ്യക്തമാക്കിയിരുന്നു

കുഞ്ഞ് അതിഥിയുടെ പ്രധാന ചടങ്ങിൽ ഒന്നായിരുന്നു കഴിഞ്ഞദിവസം നടന്നത് ചിരുവിന്റെ മരണ ശേഷം ഇതാദ്യമായി മേഘ്ന മാധ്യമങ്ങളോട് സംസാരിച്ചതും കഴിഞ്ഞ ദിവസമായിരുന്നു വിഷമഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ചും മാതൃത്വം ആസ്വദിക്കുന്നതിനെ കുറിച്ചും ഒക്കെ ആയി താരം പറഞ്ഞു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒക്കെ ഉണ്ടായിരുന്നു ചടങ്ങിൽ നാളുകൾക്കുശേഷം മേഘ്നയെ ചിരിച്ച മുഖത്തോടെ കണ്ട ചടങ്ങുകളിൽ ഒന്നായിരുന്നു അത് ചിരുവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ താരം വികാരഭരിതയായിരുന്നു മാതാപിതാക്കൾക്കൊപ്പം നിൽക്കുന്നത്തിന്റെയും തൊട്ടിലിന് അടുത്ത് കുഞ്ഞിനെ നോക്കി നിൽക്കുന്നതിന്റേയും പ്രിയപ്പെട്ടവർക്കൊപ്പം സദ്യ കഴിക്കുന്നതിന്റേയും ഒക്കെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു

ചടങ്ങിന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു ചിരുവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ പിടിച്ചു നിൽക്കുന്ന മേഘ്നയുടെ ചിത്രം ഫാൻസ് ഗ്രൂപ്പിലൂടെ വൈറലായി മാറിയിരുന്നു ചിരു കൂടെയില്ലെങ്കിലും കുടുംബസമേതമുള്ള ചിത്രത്തിൽ അദ്ദേഹത്തെ ആരാധകർ എഡിറ്റ് ചെയ്ത് ചേർക്കാറുണ്ട് അത്തരത്തിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് മേഘ്നയും എത്താറുണ്ട് ചിരു ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആയേനെ എന്നും താരം പറഞ്ഞിരുന്നു നിന്റെ അച്ഛന് എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്നായിരുന്നു മേഘ്ന കുഞ്ഞിനോട് പറഞ്ഞത് കുഞ്ഞ് അതിഥിയുടെ വരവിനു മുൻപായി ധ്രുവ സർജയും തൊട്ടിൽ വാങ്ങിയിരുന്നു ചിരുവിന്റെ കുഞ്ഞിനെ കണ്ടപ്പോൾ ധ്രുവയും സന്തോഷത്തിലായിരുന്നു തനിക്ക് ജനിക്കുന്നത് ആൺകുഞ്ഞ് ആയിരിക്കുമെന്ന് മുൻപ് ചിരു പറഞ്ഞിരുന്നു എന്നും ദ്രുവ വ്യക്തമാക്കിയിരുന്നു

മേഘ്നയുടെ കാര്യങ്ങൾക്ക് അതീവ ശ്രദ്ധയാണ് ദ്രുവയും ഭാര്യയും നൽകുന്നത് എല്ലാ കാര്യങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു മേഘ്നയെ ചേർത്തു നിർത്തണം എന്നായിരുന്നു ആരാധകരും ചിരുവിന്റെ കുടുംബത്തോട് പറഞ്ഞത് അതേസമയം ചിരുവിന്റെയും കുഞ്ഞിന്റെയും ഒരുമിച്ചുള്ള ചിത്രം ആരാധകർ സമ്മാനിച്ചപ്പോൾ മേഘ്നയുടെ കണ്ണുനിറഞ്ഞു ഇത് ഞാൻ ഒരുപാട് ആഗ്രഹിച്ച നിമിഷം ആയിരുന്നു എന്ന് മേഘ്ന പറയുമ്പോൾ മേഘ്‌നയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ആ കണ്ണുനീരിൽ ഉണ്ട് മേഘന ചിരുവിനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ അർത്ഥം.

Share this on...