എങ്ങനെ സാധിച്ചു നന്ദു ഇത്രയും വേദനകള്‍ക്കിടയിലും ഈ വീഡിയോ പങ്കുവയ്ക്കാന്‍? നോവായി അവസാന വീഡിയോ

in News 28,978 views

എങ്ങനെ സാധിച്ചു നന്ദു ഇത്രയും വേദനകള്‍ക്കിടയിലും ഈ വീഡിയോ പങ്കുവയ്ക്കാന്‍? നോവായി അവസാന വീഡിയോ .ക്യാൻസർ അതിജീവനം പോരാളി തിരുവനന്തപുരം ഭരതം സ്വദേശി നന്ദു മഹാ ദേവ അന്തരിച്ചു.27 വയസ്സ് ആയിരുന്നു.കോഴിക്കോട് എം വി ആർ ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ അതിനിടെ പുലർചെ ആണ് നന്ദു വിട വാങ്ങിയത്.അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്യാസ കോശത്തെ പിടി മുറുകിയിരുന്നു.23 മതേ വയസിലാണ് നന്ദു അർബുദ ബാധിതൻ ആകുന്നത്.ബി ബി എ പഠന ശേഷം കുടുബ ബിസിനസ് ആയ കാറ്ററിങ് യൂണിറ്റ് നോക്കി നടത്താൻ ആരംഭിച്ച സമയം ഇടതു കാലിൽ നീര് വന്നത് ആയിരുന്നു തുടക്കം.ഓസ്റ്റിയോ സർക്കോമ ഹൈഗ്രേയ്‌ഡ്‌ ബോൺ ക്യാൻസർ എന്ത് ചെയ്യണം എന്ന് അറിയാതെ നന്ദുവും കുടുബവും പകച്ചു നിന്നു.ക്യാൻസർനെ കുറിച്ചുള്ള തെറ്റിദ്ധാരണ അന്ന് ആവശ്യത്തിന് അധികം ഉണ്ടായിരുന്നു.ഡോക്ടറോട് ചോദിച്ചും മറ്റു മാർഗത്തിൽ നിന്നും നന്ദു രോഗത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കി.

എന്നിട്ടു ഫെയ്‌സ്ബുക്കിൽ ഇങ്ങനെ കുറിച്ചു എനിക്ക് ക്യാൻസർ ആണ് പക്ഷെ ഇതിനെ മഹാ രോഗം ആയി കൊണ്ട് പരിഗണിക്കില്ല ചെറിയ ഒരു ജലദോഷം പോലെ ഞാൻ ഇതിനെ നേരിടും ഒന്നര ലക്ഷത്തോളം പേരാണ് ഈ കുറിപ്പ് വായിച്ചു കൊണ്ട് ലൈക്ക് അടിച്ചത്.രോഗം ആരെയും അറിയ്ക്കരുത് എന്നും ഭാവിയിൽ അത് ദോഷം ചെയ്യും എന്നും പലരും പറഞ്ഞു എന്നാൽ ഒളിച്ചു വെക്കേണ്ട ഒന്നല്ല ക്യാൻസർ എന്നായിരുന്നു നന്ദുവിന്റെ നിലപാട്.rcc യിൽ റേഡിയേഷൻ ഉൾപ്പെടെ ഉള്ള ചികിത്സയുമായി മുന്നോട്ടു പോയി.പക്ഷെ കാലിലെ വേദന സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു.കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ.ഒറ്റ കാലിൽ എഴുനേറ്റ് നിന്ന് നേരം വെളുപ്പിച്ച രാത്രികളെ കുറിച്ച് പറയുബോൾ നന്ദുവിന്റെ കണ്ണുകൾ നിറയുന്നു.വാർത്തയുടെ പൂർണ വിവരം അറിയാൻ വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.

Share this on...