ഉപ്പുംമുളകിലേക്ക് ലച്ചു എത്തി; വൈറലായി കുറിപ്പ്

in News 7,058 views

ഉപ്പുംമുളകിലേക്ക് ലച്ചു എത്തി; വൈറലായി കുറിപ്പ്.ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മുടിയന്‍, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതുതായി നിരവധി കഥാപാത്രങ്ങളാണ്് സീരിയലിലേക്ക് എത്തിയത്.ലച്ചുവിനെ അവതരിപ്പിച്ചത് ജൂഹി റുസ്തഗിയായിരുന്നു.വിവാഹ ശേഷം സിദ്ധാര്‍ത്ഥിനൊപ്പം പാറമട വീട്ടിലേക്ക് ലച്ചു എത്തിയിരുന്നു. ഹണിമൂണിനായി പോയ ഇരുവരും പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ലച്ചു എവിടെയെന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു.

ഇതിന് ശേഷമായാണ് ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി ജൂഹി റുസ്തഗി എത്തുകയായിരുന്നു. അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജൂഹി പറഞ്ഞിരുന്നു. ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ച് വന്നിരുന്നുവെങ്കില്‍ ഇങ്ങനെയായിരുന്നേനെയെന്നുള്ള പോസ്റ്റുമായാണ് സുനില്‍കുമാര്‍ സികെ.എത്തിയത്.വിവാഹത്തോടെ ആയിരുന്നു ലെച്ചു ഉപ്പും മുളകിൽ നിന്നും പോയത്.വിവാഹ ശേഷം ഉപ്പും മുളകിൽ തുടരും എന്ന് ലെച്ചുവിന്റെ ആണ് വിവാഹം എന്നും ജൂഹിയുടേത് അല്ല എന്നും അഭിനയ രംഗത്ത് തുടരും എന്നൊക്കെയാണ് ആദ്യം ജൂഹി പറഞ്ഞത്.കല്യാണ ശേഷം ലെച്ചു പാറമട വീട്ടിൽ വന്ന ഇങ്ങനെ ഉണ്ടാകും എന്റെ ഭാവനയിൽ വന്ന ആശയം പഴയ എപ്പിസോഡ് രംഗം ഉപയോഗിച്ച് ചിത്ര കഥാ രീതിയിൽ എഡിറ്റ് ചെയ്തപ്പോൾ എന്നായിരുന്നു കുറിച്ചത്.കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.

Share this on...