ഇത്ര സങ്കടം മനസിലടക്കിയോ MLA പിജെ ജോസഫ് ജീവിച്ചത്?മകന്‍ ജോക്കുട്ടന് സംഭവിച്ചതറിഞ്ഞ് വിതുമ്പി അണികള്‍

in News 2,456 views

ഇത്ര സങ്കടം മനസിലടക്കിയോ MLA പിജെ ജോസഫ് ജീവിച്ചത്?മകന്‍ ജോക്കുട്ടന് സംഭവിച്ചതറിഞ്ഞ് വിതുമ്പി അണികള്‍.കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സ് ആയിരുന്നു കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉച്ചയൂണിനു ശേഷം ഉറങ്ങുന്നതിന് ഇടയിലാണ് ഭിന്നശേഷിക്കാരനായ ജോക്ക് ഹൃദയാഘാതമുണ്ടായത് .ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഏറെനാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു രണ്ടില ചിഹ്നം നഷ്ടമായി എന്ന വാർത്ത വന്നതിനു പിന്നാലെ മകൻറെ വിയോഗം പിജെ ജോസഫിനെ തളർത്തി ഇരിക്കുകയാണ്. പ്രിയ നേതാവിന്റെ മകനു അന്ത്യാഞ്ജലി അർപ്പിച്ചു രാഷ്ട്രീയകേരളം ഒപ്പം ചേർന്നിരിക്കുകയാണ് ഭിന്നശേഷിക്കാരനായ മകൻ ഉള്ളതിന്റെ വേദന ഉള്ളിലൊതുക്കി ആയിരുന്നു പിജെ ജോസഫിനെ ജീവിതം എന്നതും ഇപ്പോഴാണ് പലരും മനസ്സിലാക്കിയത്

ജോ കുട്ടൻ വിടപറയുമ്പോൾ പി ജെ ജോസഫിനും അദ്ദേഹത്തിൻറെ രാഷ്ട്രീയ സുഹൃത്തുക്കൾക്കും ആരായിരുന്നു ജോ കുട്ടൻ എന്ന് തെളിയിക്കുന്ന കുറിപ്പാണ് വൈറൽ ആയി മാറുന്നത് മാധ്യമപ്രവർത്തകനായ തങ്കച്ചൻ പാലാ പങ്കുവെച്ച് കുറിപ്പാണ് വൈറൽ ആയി മാറുന്നത് മുഴുവൻ വായിക്കണം കേട്ടോ

മുൻ മന്ത്രി പി ജെ ജോസഫിന്റെ പുറപ്പുഴയിൽ എത്തുന്ന എല്ലാവർക്കും സുപരിചിതനാണ് ജോ കുട്ടൻ എന്ന വിളിപ്പേരുള്ള ജോമോൻ ജോസഫ് അടുപ്പമുള്ളവർ ജോയ് എന്നും ജോ കുട്ടൻ എന്നും വിളിക്കും ചെറുപ്പത്തിലെ അസൂഖക്കാരൻ ആയിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധി ആയിട്ടാണ് വളർത്തിയത്. ജോസഫിൻറെ സ്റ്റാഫുകൾക്ക് ജോ കുട്ടൻ അവരുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയായിരുന്നു അസുഖബാധിതനായിരുന്നതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ഉണ്ടായിട്ടില്ല മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു വരുന്ന പാർട്ടി പ്രവർത്തകരും ജോ കുട്ടനോട് കുശലം പറഞ്ഞിട്ട് പോകുമായിരുന്നു പലരെയും ജോ കുട്ടനും നല്ല പരിചയമായിരുന്നു അങ്ങനെയുള്ളവർ ചെല്ലുമ്പോൾ ജോ കുട്ടൻ ഓർത്തു ചിരിക്കും.

സാധാരണ അസുഖബാധിതനായ ഒരാൾ വീട്ടിൽ ഉണ്ടായാൽ അവഗണന അനുഭവിക്കുന്ന തലത്തിൽ നിന്നും അംഗീകാരത്തിന് തലത്തിലേക്കാണ് ജോ കുട്ടൻ ഉയർന്നത് പിജെ ജോസഫിന്റെ നാലുമക്കളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനും ജോ കുട്ടൻ ആയിരുന്നു അപ്പു ആൻറണി യമുന ജോ കുട്ടൻ എന്ന നാലു മക്കളായിരുന്നു പി ജെ ജോസഫിന് ജോ തന്റെ മക്കളിൽ ഒരു വീതം കൊടുക്കാൻ പി ജെ ജോസഫ് ആഗ്രഹിച്ചു അതിനു മക്കൾക്കെല്ലാം ഏറ്റവും സന്തോഷം ആയിരുന്നു. ഏറ്റവും സന്തോഷം മൂത്ത പുത്രനായ അപ്പു ജോണ് ജോസഫിനു ആയിരുന്നു. ജോ കുട്ടന്റെ വിഹിതമായി കൊടുക്കുന്ന സ്ഥലം വിറ്റു ലഭിക്കുന്ന പണം കൂട്ടി ജോ കുട്ടൻ ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ തൊടുപുഴയിലെ ഏഴായിരം നിർധനരായ രോഗികൾക്ക് മാസം 1000 രൂപ വച്ച് നൽകുകയും ചെയ്യുന്ന കനിവ് എന്ന പരിപാടിക്ക് രൂപം നൽകുകയും ചെയ്തു

Share this on...