അര്‍ച്ചന തനിച്ചായി; ദീപാവലിയും പിറന്നാളാഘോഷവും പിന്നാലെ ദുരന്തവും; അച്ഛനും അമ്മയും ചേട്ടനും ഇനിയില്ല

in News 10,202 views

അര്‍ച്ചന തനിച്ചായി; ദീപാവലിയും പിറന്നാളാഘോഷവും പിന്നാലെ ദുരന്തവും; അച്ഛനും അമ്മയും ചേട്ടനും ഇനിയില്ല.ജീവിതം അങ്ങനെയാണ്.തികച്ചും അപ്രതീക്ഷിത കാര്യങ്ങൾ ആയിരിക്കും നമ്മെ കാത്തിരിക്കുന്നത്.അത് കൊണ്ട് തന്നെ ഒരു നിമിഷത്തിൽ അച്ഛനും അമ്മയും പ്രിയപ്പെട്ട ചേട്ടനും കണ്മുന്നിൽ കൈ വിട്ടു പോകുബോൾ അർച്ചന എന്ന 15 കാരി യുടെ ജീവിതം കൂടിയാണ് ഇരുൾ അടഞ്ഞത്.തന്റെ ജീവിതെത്തിലെ എല്ലാം എല്ലാമായവരെ വെള്ള തുണിയിൽ പൊതിഞ്ഞു വീട്ടിൽ എത്തിച്ചപ്പോൾ നെഞ്ച് പൊട്ടി കരയുന്ന ഈ കൊച്ചു പെൺകുട്ടിയുടെ കരച്ചിൽ കണ്ട് കരയാൻ മാത്രമാണ് ബന്ധുക്കൾക്കും കഴിയുന്നത്.

കൂട്ട നിലവിളികൾക്ക് ഇടയിൽ തളർന്ന മൊഴികളോടെ ആ 15 വയസുകാരി കൂടപ്പിറപ്പിന്റെ ചേതനയറ്റ ശരീരത്തിൽ തൊട്ടു വിളിച്ചു കൊണ്ടേ ഇരുന്നു.മഹാ രാഷ്ട്രയിലെ സത്താറയിൽ നാൾ ദിവസം മുൻപ് വാൻ പുഴയിലേക്ക് മറിഞ്ഞു മരിച്ച പുല്ലഴി വടക്കു മുറി കാരക്കോട്ടെ വീട്ടിൽ ജി മധുസൂദനൻ നായർ ഭാര്യ ഉഷ മകൻ ആദിത്യ എന്നിവരുടെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 2.45 നു ത്യശൂർ വടക്കു മുറിയിലെ കുടുബ വീട്ടിലേക്ക് എത്തിച്ചത്.ദീപാവലി ദിനവും മധു സുധനന്റെ പിറന്നാൾ ഒന്നിച്ചു വന്ന പതിനാലിനാണു നാടിനെ നടുക്കിയ വിയോഗം ഉണ്ടായത്.അപകടത്തിന് മണിക്കൂറിനു മുൻപാണ് കേക്ക് മുറിച്ചുള്ള പിറന്നാൾ ആഘോഷം വീഡിയോ കോൾ വഴി വീട്ടുകാർ കാണുകയും ആശംസ അറിയിച്ചതും.അര്‍ച്ചന തനിച്ചായി; ദീപാവലിയും പിറന്നാളാഘോഷവും പിന്നാലെ ദുരന്തവും; അച്ഛനും അമ്മയും ചേട്ടനും ഇനിയില്ല

Share this on...