അതിജീവനത്തിന്റെ രാജകുമാരന് കണ്ണീരിൽ കുതിർന്ന വിട.

in News 969 views

അതിജീവനത്തിന്റെ രാജകുമാരന് കണ്ണീരിൽ കുതിർന്ന വിട.ക്യാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ചു 27 ആം വയസ്സിൽ നന്ദു മഹാ ദേവൻ വിടപറഞ്ഞു. കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സായിൽ ഇരിക്കവേ പുലർച്ചെ 3.30 നു ആണ് നന്ദുവിന്റെ മരണം. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘടകൻ ആയ നന്ദു ഫേസ്ബുക്കിലൂടെ തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ച് പലർക്കും പ്രചോദനം ആയിരുന്നു. ക്യാന്സറിനെ ധൈര്യ പൂർവം നേരിട്ട ഈ യുവാവ് തന്റെ ചികിത്സായുടെ വിശദാംശങ്ങളും മറ്റു വിവരങ്ങളും ഫേസ്ബുക്കിൽ പങ്കു വെക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടു മിക്ക ആളുകൾക്കും നന്ദുവിനെ അറിയും. കഴിഞ്ഞ ഫെബ്രുവരിയിൽ നന്ദുവിനെ അർബുദം കരളിന്റെയും ബാധിച്ചതായി ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെ സീമ ജി നായർ ആണ് ഈ സങ്കടവാർത്ത പുറത്തുവിട്ടത്, സീമ ജി നായറിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്…


All rights reserved Illuminati 2.0.

Share this on...