ജീവൻ കൊടുത്തുള്ള സ്നേഹം എന്ന് പറഞ്ഞാൽ അത് ഇതാണ്

in News 18,235 views

ഇതാണ് ജീവനു തുല്യം ഉള്ള പ്രണയം ചങ്ക് പറിച്ചു കൊടുക്കും യഥാർത്ഥ പ്രണയം ആണെങ്കിൽ അങ്ങനെയൊരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും നിങ്ങൾ ഞങ്ങളുടെ പ്രണയത്തെ അംഗീകരിക്കും എന്ന ഡയലോഗ് സിനിമകളിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മരണത്തേക്കാൾ ഉറപ്പുള്ള പ്രണയ ബന്ധങ്ങൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ് എത്ര പൊട്ടിച്ചെറിയാൻ നോക്കിയാലും കൂടിച്ചേരുന്നവ ഒരിക്കൽ സാധ്യമാകില്ല എന്ന് ഉറപ്പുള്ള പ്രണയത്തിന്റെ പേരിൽ മരിക്കാൻ ഒരുങ്ങുക ഒടുവിൽ ആശുപത്രിക്കിടക്കയിൽ ഒന്നിക്കുക സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്നാണ് തെലങ്കാനയിലെ വിക്രമാബാദ് സ്വദേശിയായ 21കാരി രേഷ്മ തന്റെ അകന്ന ബന്ധുവായ നവാസും ആയി ഏറെനാൾ പ്രണയത്തിലായിരുന്നു

വീട്ടുകാർ ഇതറിഞ്ഞാൽ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ല എന്നും എതിർപ്പ് പ്രകടിപ്പിക്കും എന്നും രേഷ്മ അടിയുറച്ചു വിശ്വസിച്ചു രണ്ടു വർഷമായുള്ള പ്രണയം മറക്കാൻ രേഷ്മ ഒരുക്കമായിരുന്നില്ല തന്റെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ആലോചിക്കുന്നതായും രേഷ്മ മനസ്സിലാക്കി നവാസിനെ നഷ്ടമാകുന്നത് ആലോചിക്കാൻ പോലും കഴിയാത്ത രേഷ്മ ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കഴിഞ്ഞിരുന്ന രേഷ്മയെ കണ്ടു വന്നതിനുശേഷം നവാസിന് വിഷമം താങ്ങാൻ സാധിച്ചില്ല രേഷ്മയെ പോലെ തന്നെ നവാസും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു ഗുരുതരാവസ്ഥയിലായ ഇരുവരെയും സർക്കാർ ആശുപത്രിയിൽ നിന്നും കഫെർഡ് മെമ്മോറിയൽ ആശുപത്രിയിലേക്കാണ് മാറ്റിയത്

ഇവിടുത്തെ ഡോക്ടർ ആണ് ഇരുവരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇവരുടെ ബന്ധുക്കളെ ധരിപ്പിച്ചത് രേഷ്മയുടെയും നവാസിന്റെയും പ്രണയം തിരിച്ചറിഞ്ഞ ബന്ധുക്കൾ മറുത്ത് ഒന്നും പറഞ്ഞില്ല ഈ പ്രണയ ബന്ധത്തെക്കുറിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ല എന്നും അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയധികം സങ്കീർണം ആകില്ല എന്നും രേഷ്മയുടെ ബന്ധു അറിയിച്ചു ആശുപത്രി കിടക്കയിൽ വച്ച് തന്നെ ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തി ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തിൽ ഘടിപ്പിച്ച് രേഷ്മയും നവാസ് വിവാഹിതരായി നവാസ് വീൽചെയറിൽ രേഷ്മയുടെ കിടക്കയ്ക്ക് അരികിൽ എത്തിയാണ് ചടങ്ങ് നടത്തിയത് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ സംബന്ധിച്ചത് ചങ്ക് പറിച്ച് സ്നേഹിച്ച രേഷ്മയ്ക്കും നവാസിനും ഇനിയുള്ള ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു

Share this on...