വായില്‍നിന്നു നുരയും പതയു മൂത്രംമുഴുവന്‍ രക്തവും അണലിയില്‍നിന്നു വീട്ടുകാരെ രക്ഷിച്ച നായകളുടെ കഥ.

in News 1,458 views

പലരും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് വളർത്തുമൃഗങ്ങളെ കരുതുന്നത്. ഇത്രയും സ്നേഹം മനുഷ്യൻ തരുമ്പോൾ. അതിലും ഇരട്ടിയായി വളർത്തുമൃഗങ്ങളും തിരികെ നൽകും. നായകളാണ് ഈ സ്നേഹത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. യജമാനനെ ജീവൻ രക്ഷിക്കാൻ ഏതറ്റംവരെയും വളർത്തുമൃഗങ്ങൾ പോകും.ഇപ്പോൾ അണലിയിൽ നിന്നും തന്നെ രക്ഷിച്ച രണ്ടു വളർത്തു നായകളുടെ കഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്ദീപ് കുമാർ എന്ന യുവാവ്. മൂന്നു നായകളാണ് സന്ദീപിനെ വീട്ടിൽ കുടുംബാംഗങ്ങളെ പോലെ കഴിയുന്നത്. സ്വന്തം ജീവൻ പണയം വച്ചാണ് ഇവർ തനിക്ക് പ്രിയപ്പെട്ടവരുടെ ജീവൻ കൊടിയ വിഷമുള്ള അണലി യിൽ നിന്നും രക്ഷിച്ച ഇരിക്കുന്നത്. സന്ദീപിനെ വാക്കുകൾ ഇങ്ങനെയാണ്, കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ ഭഗീരതയെയും അകീലയെയും ജിപ്സിയെയും കൂടു തുറന്നു വിട്ടു. എന്നാൽ ഭക്ഷണത്തിന് അരികിലേക്ക് വരാതെ അവർ പൂന്തോട്ടത്തിന് അരികിലേക്ക് പോയി മണം പിടിച്ചു. പെട്ടെന്ന് കാറിനടിയിൽനിന്നു ഭഗീരതയുടെ അലർച്ച.

ഒപ്പം എന്തോ ഒന്നിനെ തൂക്കിയെടുത്ത് അവൻ പുറത്തേക്കിട്ടു. വലിച്ചെറിഞ്ഞ സാധനത്തിന് നിലം തൊടാൻ സമ്മതിക്കാതെ ജിപ്സി കടിച്ചു കുടഞ്ഞു. ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ ഒരു അണലി ചത്തു കിടക്കുന്നു. ഇതിനുമുൻപും തങ്ങളുടെ അതിർത്തിയിൽ അതിക്രമിച്ചു കടന്ന് പല പാമ്പുകളെയും അവർ വക വരുത്തിയിട്ടുള്ളത് കൊണ്ട് ഞാൻ അത്ര കാര്യമാക്കാതെ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അകീല മാത്രം വന്നു ഭക്ഷണം കഴിച്ചു. ജിപ്സിയും ബഗീരയും രണ്ടു സ്ഥലത്തായി കിടക്കുന്നു. എനിക്ക് എന്തോ പന്തികേട് തോന്നി. അപ്പോഴേക്കും ബഗീര ക്ഷീണിച്ച ഛർദ്ദിക്കാൻ തുടങ്ങി. അവന്റെ അടുത്തു പോയി ഞാൻ സസൂക്ഷ്മം ശരീരമാകെ പരിശോധിച്ചു.

താടി കടയിൽ രണ്ടു ചോര പൊടിഞ്ഞ പാട്കൾ. ഉടനെ കൊക്കാല മൃഗാശുപത്രിയിലേക്ക് വിട്ടു. എന്നാലത് 12 മണിക്ക് അടച്ചിരുന്നു. അവിടെനിന്നും ഒരു വെറ്റിനറി മെഡിക്കൽ സ്റ്റോർ ലേക്ക് പോയി അയാളോട് കാര്യം പറഞ്ഞു. അയാൾ തന്നെ മൊബൈലിൽ നിന്നും ഡോക്ടർ മിഥുനെ വിളിച്ച് കാര്യം പറഞ്ഞു. പാട്ടൊരക്കളിലെ തന്റെ ക്ലിനിക് അടച്ചു മടങ്ങുംവഴി മിഥുൻ വീട്ടിലേക്ക് വരാൻ തയ്യാറായി. അദ്ദേഹം എത്തുമ്പോഴേക്കും ഭഗീരയുടെ നില വളരെ മോശമായി. വന്നയുടൻ ആന്റി വനം കൊടുത്തു. മറ്റ് ആന്റിബയോട്ടിക് കളും ആരംഭിച്ചു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല എന്ന് പറഞ്ഞു ഡോക്ടർ പോയി. പിറ്റേദിവസം സ്ഥിതി വീണ്ടും വഷളായി.

ബഗീരയ്ക്കു അനങ്ങാൻ പറ്റാത്ത അവസ്ഥ. വായിൽ നിന്ന് നുരയും പതയും വരുന്നു ഇടയ്ക്കിടെ ഛർദ്ദിക്കുന്നു മൂത്രത്തിൽ മുഴുവൻ രക്തം. എല്ലാ പ്രതീക്ഷയും അവിടെ അവസാനിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ഞാനവനെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഒരുപക്ഷേ നാളെ അവനെ ജീവനോടെ കാണാൻ കഴിയില്ല എന്നു തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ പിറ്റേദിവസം അത്ഭുതകരമെന്നു പറയട്ടെ ഞങ്ങളെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ബഗീര നടന്നുതുടങ്ങി. അവൻ ഒരുപാട് വെള്ളം കുടിച്ചു എന്റെ അടുത്തേക്ക് നടന്നു വന്നതല്ല എന്റെ മടിയിൽ വച്ചു.

48 മണിക്കൂർ അങ്ങനെ കഴിഞ്ഞു ബഗീരയ്ക്കു ഒന്നും പറ്റിയില്ല. ഞാൻ ഒരു നീണ്ട നെടുവീർപ്പെട്ടു. അതെ ബഗീരയും ജിപ്സി യും മരണത്തിന് നൂൽപ്പാലത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇതെഴുതുമ്പോൾ ജിപ്സി പഴയതിനേക്കാൾ പ്രസരിപ്പോടെ എന്നെ നോക്കി ഇരിപ്പുണ്ട്. ബഗീര ഭക്ഷണമൊന്നും കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിലും എന്തോ മനസ്സ് പറയുന്നു അവന്റെ കാര്യത്തിൽ ഇനിയും ആശങ്ക വേണ്ട എന്ന്. കൂടെ നിന്ന് ധൈര്യം തന്ന എല്ലാ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.

ആശുപത്രിയിലേക്ക് കൂടെ വന്ന സുമേഷ് ബെല്ലാരി ഒറ്റമൂലികൾ പറഞ്ഞുതരികയും ആശുപത്രിയിലും വീട്ടിലും ആയി വന്നു ആശ്വാസം ഏകിയ സുരേഷ് ബിജി ഏറ്റവും കൂടുതൽ സ്നേഹം ഡോക്ടർ മിഥുനോട് ആണ് കൂടെ അറിഞ്ഞു കണ്ടു താങ്ങായതിന് തക്കസമയത്ത് വേണ്ടത് ചെയ്തു തന്നതിന് ഇപ്പോഴും കൂടെ നിന്ന് വിവരങ്ങൾ തിരക്കുന്നത് എന്നുപറഞ്ഞാണ് സന്ദീപിന്റെ കുറിപ്പ് അവസാനിക്കുന്നത്. മനുഷ്യരേക്കാൾ എപ്പോഴും സ്നേഹവും ആത്മാർത്ഥതയും കൂടുതൽ മൃഗങ്ങൾക്ക് തന്നെയാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ നായകൾ. ഒരു ആപത്തും കൂടാതെ ആ നായകൾ വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Share this on...