വിട മറഡോണ!!! ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അവസാനനാളുകള്‍ ഇങ്ങനെ

in News 900 views

സ്പോർട്സ് പ്രേമികളെ ഏറെ സങ്കടപെടുത്തുന്ന വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. അറുപത് വയസ് ആയിരുന്നു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറഡോണയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ചു ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങൾക് മുൻപായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴ്ഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നിലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു.അർജന്റീനയിലെ ബ്യുനെസ് ഐറിസിൽ നിന്ന് നാല്പത് കിലോമീറ്റര് അപ്പുറമുള്ള ലാ പ്ലേറ്റയിലെ സ്വകാര്യ ക്ലിനിക്കിൽ ആണ് മറഡോണയെ പ്രവേശിപ്പിച്ചത്.

മറഡോണയുടെ ആരോഗ്യസ്ഥിതിയിൽ പേടിക്കാൻ ഇല്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറും പറഞ്ഞിരുന്നു. തലച്ചോറിലെ രക്ത സ്രാവത്തെത്തുടർന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ആശുപത്രി വിട്ട വാർത്ത അദ്ദേഹത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ ആണ് മറഡോണയുടെ മരണവാർത്ത എത്തുന്നത്. ഹൃദയാഘതത്തെ തുടർന്നാണ് അന്ത്യമെന്നാണ് അര്ജന്റീന വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

All rights reserved Illuminati 2.0.

Share this on...