പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയതിന് കാരണം പറഞ്ഞ് പ്രദീപ് ചന്ദ്രന്‍

in News 5,525 views

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസ് രണ്ടാം സീസണില്‍ മത്സരിക്കാനായും എത്തിയിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോള്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ് താരം.

കറുത്തമുത്തിന് ശേഷം പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് താരം എത്തിയത്. നടന്‍ ശബരിനാഥ് അഭിനയിച്ചിരിരുന്ന റോളിലേക്കാണ് പ്രദീപ് ചന്ദ്രന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.ഇക്കഴിഞ്ഞ സെപ്റ്റബർ ഏഴിനായിരുന്നു സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്.അരവിന്ദൻ എന്ന കഥാ പാത്രത്തെ ആണ് പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചത്.ശബരീ നാഥ് അവതരിപ്പിച്ച കഥാ പാത്രം താരത്തിന്റെ വിയോഗത്തോടെ പ്രദീപ് ചന്ദ്രൻ ഏറ്റെടുക്കുക ആയിരു ന്നു.എന്നാൽ താൻ സീരിയലിൽ പിന്മാറുക ആണെന്നുള്ള കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രദീപ്.നടൻ ശബരിയോട് ഉള്ള സ്നേഹത്തിന്റെ പുറത്തും മെരിലാണ് പോലെ ഉള്ള വലിയ നിർമാതാക്കളെ കൂടെ പ്രവർത്തിക്കാൻ കിട്ടിയ അവസരം കൊണ്ട് കൂടിയാണ് ഏറ്റെടുത്തത്.ഇപ്പോൾ ഞാൻ ആ കഥാ പാത്രം ഉപേക്ഷിച്ചു.ഇനി പാടാത്ത പൈങ്കിളിയിൽ ഉണ്ടാവില്ല.അഭിനയിച്ച കുറച്ചു ഭാഗം കുറച്ചു നാൾ ഉണ്ടാകും എന്നും താരം പറയുന്നു.പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയതിന് കാരണം പറഞ്ഞ് പ്രദീപ് ചന്ദ്രന്‍

Share this on...