അഹങ്കാരം മൂത്ത നടന്മാരും നടിമാരും ഇതൊക്കെ ഒന്ന് കാണണം !!!ദളപതി വിജയ് എന്നാൽ ആരാധകർക്കും സിനിമ ലോകത്തിനും ഒരു രോമാഞ്ചം തന്നെയാണ്.തമിഴ് നാട്ടിൽ വലിയ രീതിയിൽ ഫാൻ ബെയ്സ് ഉള്ള വിജയ്ക്ക് അവിടെ മാത്രമല്ല ഇങ്ങു കേരളത്തിലും വലിയ ഫാൻസ് ആണ് ഉള്ളത്.നടന്മാരുടെ അഭിനയ മികവ് കണ്ടു ആരാധകർ ആവുകയാണ് പലരും ചെയ്യുന്നത്.എന്നാൽ ദളപതി വിജയ് ആരാധകരുടെ കാര്യം എടുത്തു നോക്കിയാൽ അഭിനയത്തിന് ഒപ്പം തന്നെ നല്ല മനസ്സും നല്ല പ്രവർത്തനം കൊണ്ട് ആരാധകരോടുള്ള സമീപനം കൊണ്ടും ആരാധകർ ആയവർ ആണ് കൂടുതലും.
താര ജാടയില്ലാത്ത നടൻ മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ തമിഴ് നടൻ വിജയിയുടെ പേര് ഉണ്ടാവും എന്നതിൽ ഒരു സംശയവും ഇല്ല. ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ വയറൽ ആവുന്നത് തിക്കിലും തിരക്കിലും പെട്ടുകൊണ്ട് ഊരി പോയ ആരാധകന്റെ വള്ളി ചെരുപ്പ് എടുത്ത് നല്കുന്ന ദളപതി വിജയ്യുടെ വീഡിയോ ആണ് ഇപ്പോൾ വയറൽ ആവുന്നത്. ആരാധകർ ഒന്ന് തൊട്ടാൽ പോലും കരണത്തെ അടിക്കുന്ന അഹങ്കാരം മൂത്ത പല നടൻ മാരും ഇതൊക്കെ ഒന്ന് കാണണം. ഇന്ത്യൻ സിനിമാ ലോകത്തിലെ അനുഗ്രഹീത ഗായകനും ദളപതി വിജയിയുടെ ഗുരുവും ആയ എസ് ബി ബാലസുബ്രമണ്യത്തിന്റെ മരണ വാർത്ത അറിഞ്ഞു ഓടി എത്തി ഒരു നോക്കു കണ്ടതിനു ശേഷം തിരിച്ചു പോവുമ്പോൾ ആണ് സംഭവം. ആ ഒരു വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആയി കൊണ്ടിരിക്കുകയാണ്.