പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍.

in News 3,694 views

പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍ .താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടനും എഎംഎംഎ അംഗവുമായ ബിനീഷ് കോടിയേരിയ്‌ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനുമൊക്കെയായിട്ടായിരുന്നുഎഎംഎംഎ യോഗം നടന്നത്.യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു.എന്നാൽ യോഗം അവസാനിച്ചിട്ടില്ല എന്നും തനിക്ക് പോയിട്ട് തിരക്ക് ഉള്ളതിനാൽ നേരത്തെ ഇറങ്ങിയത് ആണെന്നും യോഗ തീരുമാനം കൃത്യമായി പ്രസിഡന്റ് അറിയിക്കും എന്നുമാണ് സിദ്ധീഖ് പറഞ്ഞത്.

അധികാര സ്ഥാനത്തു ഉള്ളവർ തീരുമാനം അറിയിക്കും എന്നാണ് സിദ്ധീഖ് അറിയിച്ചത്.അൽപ സമയത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു മോഹൻ ലാൽ പുറത്തു വന്നത്.താരം പുറത്തു എത്തിയ ഉടൻ യോഗ തീരുമാനത്തെ കുറിച്ചുള്ള കുറിപ്പ് മാധ്യമത്തിന്റെ ഇടയിലേക്ക് നീട്ടുകയും ചെയ്തു.പ്രതികരണത്തിനായി അടുത്തേക്ക് എത്തിയ മാധ്യമ പ്രവർത്തകരോട് പറയാൻ ഉള്ളത് എല്ലാം ഇതിൽ ഉണ്ട് എന്ന് പറഞ്ഞു കയർക്കുകയാണ് മോഹൻലാൽ.ദേഷ്യപ്പെട്ടു ഇറങ്ങിയ മോഹൻലാൽ വേഗം തെന്നെ കാറിൽ കയറി ഡോർ വലിച്ചടക്കയും ചെയ്തു.ഇത് വായിച്ചാൽ മതി എന്നും ഞാൻ ഒന്നും പറയില്ല എന്നും മാധ്യമങ്ങളോട് താരം പറഞ്ഞു.ഇതിന്റെ വീഡിയോ യുടുബിൽ വൈറൽ ആണ്.പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍.

all rights reserved illuminati 2.0.

Share this on...