ഒടുവിൽ ഇതുവരെ ആരും അറിയാതെ പോയ ആ സത്യം തുറന്ന് പറഞ്ഞ് സാജൻ സൂര്യ

in News 35,112 views

ലോക്ക് ഡൗൺ കാലത്ത് മലയാളികളെ ഏറെ വേദനിപ്പിച്ച വേർപാട് ആയിരുന്നു സീരിയൽ താരം ശബരീനാദിന്റെത് ബാഡ്മിന്റൺ കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിയതിനുശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത് അപ്രതീക്ഷിതം ആയിട്ടുള്ള താരത്തിന്റെ വേർപാടിൽ നിന്ന് തീരാ വേദനയാണ് നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഒന്നും ഇനിയും കരകയറിയിട്ടില്ല യഥാർത്ഥത്തിൽ ശബരിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ വ്യാജപ്രചരണങ്ങൾ വന്നിരുന്നു അതിൽ ഒന്നും സത്യം ഇല്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടൻ സാജൻ സൂര്യ

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആണ് ശബരിയെ കുറിച്ചുള്ള ഓർമ്മകൾ സാജൻ പങ്കുവെച്ചത് ശബരിയും താനും എംജി കോളേജിൽ ആണ് പഠിച്ചത് താൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവൻ ഡിഗ്രിക്ക് ആയിരുന്നു.ആ സമയത്ത് പരസ്പരം അറിയാം എന്നതിലപ്പുറം സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല 2006, 2007കാലഘട്ടത്തിൽ നിർമാല്യം എന്ന ഒരു സീരിയൽ ചെയ്തു അതിൽ ഞാൻ നായകനും അവൻ വില്ലനും ആയിരുന്നു ആ സൈറ്റിൽ വെച്ചാണ് ഞങ്ങൾ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും ഒരേ നാട്ടിൽ നിന്നുള്ളവർ സമാനമായ ജീവിതസാഹചര്യങ്ങൾ ഉള്ളവർ എന്നതൊക്കെ ആകാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് നന്നായി കുടുംബം നോക്കുന്നത് വലിയൊരു ഗുണമായ കാണുന്ന ഒരാളാണ് താൻ

അങ്ങനെ ഉള്ളവർ നല്ലവരായിരിക്കും എന്നാണ് തന്റെ വിശ്വാസം ശബരി അങ്ങനെ ഒരു ആളായിരുന്നു അതും സൗഹൃദം ശക്തമാകാൻ കാരണമായി ഏതു പാതിരാത്രി വിളിച്ചാലും ഒന്നാമത്തെയോ രണ്ടാമത്തെയോ റിങ്ങിൽ അവൻ ഫോൺ എടുക്കും ശബരിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് മാത്രമല്ല അവനെ അറിയുന്ന ആർക്കും ആദ്യമായി ഓർമ്മ വരുന്ന കാര്യം ഇതായിരിക്കും ആരെയെങ്കിലും സഹായിക്കാൻ സമയമോ സാഹചര്യമോ ഒന്നും ശബരിക്ക് പ്രശ്നമായിരുന്നില്ല

ഞാൻ വീട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഓടിയെത്തുന്ന ആൾ അവനായിരിക്കും തിരിച്ചും അങ്ങനെ തന്നെയായിരുന്നു ഒന്നരകിലോമീറ്റർ അകലത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് അവൻ നമ്മളെ വിട്ടു പോയ ദിവസം ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് മണി സമയത്താണ് അവസാനമായി സംസാരിക്കുന്നത് ഞാൻ അവന്റെ ഭാര്യയുടെ കാർ എന്റെ ഭാര്യക്ക് വേണ്ടി വിലയ്ക്കു വാങ്ങിയിരുന്നു അതിന്റെ ടാക്സുമായി ബന്ധപ്പെട്ട പേപ്പറും മറ്റുചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു അവന്റെ അരുവിക്കരയിൽ ഉള്ള വീട്ടിലായിരുന്നു അത് അവൻ അവിടെ പോയി അതെല്ലാം എടുത്തു വെച്ചിരുന്നു രാത്രി അതുമായി എന്റെ വീട്ടിലേക്ക് വരാം എന്നായിരുന്നു പറഞ്ഞത് രാത്രി കാണാം എന്ന് പറഞ്ഞ് ഫോൺ വെച്ച ആൾ പിന്നെ ഒരിക്കലും തിരിച്ചുവരാൻ ആകാത്ത ഒരിടത്തേക്ക് പോയി

ജീവിതം അവിശ്വസിനീയവും പ്രവചനാതീതവും ആണെന്ന് അറിയാം പക്ഷേ അത് ഞാൻ അനുഭവിക്കുന്നത് അവന്റെ കാര്യത്തിൽ ആയിരുന്നു ശബരിയുടെ മരണത്തിനുശേഷം നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി ചിലർ ആരോഗ്യ സംരക്ഷണത്തിൽ ഒന്നും കാര്യം ഇല്ല എന്നായി മറ്റുചിലർ ബാഡ്മിന്റൺ കളിക്കുന്നത് മൂലം ഇങ്ങനെ സംഭവിച്ചു എന്ന് പറയുന്നതും തെറ്റാണ് പിന്നെ ആരോഗ്യം സംരക്ഷിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല എന്ന് പറയുന്നതിന്റെ യുക്തിയും ഇതുവരെ മനസ്സിലാകുന്നില്ല ശബരിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

ഓഗസ്റ്റിൽ ചെക്ക് അപ്പ് പറഞ്ഞിരുന്നു എന്നാൽ പുറമേക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായതിനാലും സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്ന് കരുതിയിരുന്നു എന്നാൽ അകത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിനു മുൻപ് അവൻ പോയി ഈ അവസ്ഥയിൽ ഉള്ള ആൾ ബാഡ്മിന്റൺ കളിക്കാൻ പാടില്ലായിരുന്നു അല്ലാതെ ബാഡ്മിന്റൺ കളിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയുന്നത് തെറ്റാണ് പിന്നെ ആരോഗ്യം സംരക്ഷിക്കുന്നതുകൊണ്ട് കാര്യം ഒന്നും ഇല്ല എന്ന് പറയരുത് അതിന്റെ യുക്തി തനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല എന്നും സാജൻ സൂര്യ പറയുന്നു

Share this on...