ഏഴുമണിക്കൂര്‍ പാമ്പ് കയറിയ ജീന്‍സില്‍.. ഒടുവില്‍ യുവാവ് ജീവന്‍ രക്ഷിക്കാന്‍ ചെയ്തത്..വീഡിയോ വൈറല്‍

in News 8,682 views

മനുഷ്യരിൽ പലർക്കും വന്യ മൃഗങ്ങളെക്കാൾ ഭയമാണ് പാമ്പുകളെ. പാമ്പുകടിയേറ്റാൽ പേടിച്ചു പോലും മരണം സംഭവിക്കാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുള്ളിലേക് നുഴഞ്ഞു കേറിയ മൂർഖൻ പാമ്പിന്റെ ഞെട്ടിക്കുന്ന വാർത്തയാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള സിക്കന്ദർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്.

ഇവിടെ വയറിങ് ജോലിക്കെത്തിയ തൊഴിലാളികൾ ജോലിക് ശേഷം ഉറങ്ങാൻ കിടന്നത് അംഗനവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർദ്ധ രാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക് നുഴഞ്ഞു കയറിയത്. ലോകേഷ് കുമാർ എന്ന യുവാവിനാണ്‌ ഭയപ്പെടുത്തുന്ന അനുഭവം നേരിടേണ്ടി വന്നത്. തന്റെ ജീൻസിന്റെ ഉള്ളിലേക്കു എന്തോ ഇഴഞ്ഞു പോകുന്നത് അറിഞ്ഞപാമ്പാണ് ഇഴഞ്ഞു കയറിയത് എന്ന് മനസിലാക്കിയ കൂടെയുള്ളവർ പാമ്പു പിടുത്തകരെ വിവരം അറിയിച്ചു. പാമ്പു പിടുത്തക്കാരൻ രാവിലെയേ എത്തുകയുള്ളൂ എന്നറിഞ്ഞ ലോകേഷ് കുമാർ ഏഴു മണിക്കൂറാണ് പേടിച്ചു വിറച്ചു കെട്ടിടത്തിന്റെ തൂണിൽ പിടിച്ചിരുന്നത്. പാമ്പു കടിയേൽക്കാതിരിക്കാൻ ജീൻസ്‌ മുറിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. ജീൻസിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
ലോകേഷ് ഞെട്ടി ഉണർന്നു. വീഡിയോ താഴെ കൊടുത്തിരിക്കുന്നു, മിസ് ചെയ്യാതെ കാണു.

Share this on...