മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്ന പല നടിമാരും ഇന്ന് കുടുംബ ജീവിതം നയിക്കുന്നവരാണ് വിവാഹ ശേഷം അഭിനയത്തോട് വിടപറയുകയാണ് പലരും ചെയ്യാറുള്ളത് തൊമ്മനും മക്കളും എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും ഉടയോനിൽ മോഹൻലാലിൻറെ നായികാ ആയും ആലീസ് ഇൻ വണ്ടർലാൻന്റിൽ ജയറാമിനൊപ്പവുമെത്തിയ താരത്തെ മറന്നുകാണാൻ ഇടയില്ല. നീണ്ട മുടിയും മനോഹരമായ ചിരിയുമായെത്തിയ ലയ ഗോർട്ടി കുറച്ചു സിനിമകൾക്ക് ശേഷം സ്ക്രീനിൽ എത്തിയില്ല തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, കന്നഡ മലയാളം സിനിമകളിലും തിളങ്ങിയിരുന്നു.
തൊമ്മനും മക്കളും, രാക്ഷ്ട്രം, ആലീസ് ഇൻ വണ്ടർലാൻന്റ്, ഉടയോൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ലയ. ബാലതാരമായി 1992 ലാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത് കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ തെന്നിന്ത്യയിലെ ശ്രെദ്ധേയമായ താരമാകാൻ ലയയ്ക്ക് കഴിഞ്ഞു കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 60 ഓളം ചിത്രങ്ങളിൽ വേഷമിട്ടു നടി എന്നതിൽ ഉപരി ഒരു കുച്ചുപ്പുടി നർത്തകി കൂടിയാണ് ലയ. നടിയുടെ അമ്മ സംഗീത അദ്ധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു ഇരുവരുടെയും പാത പിന്തുടരാതെ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു
ലയ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടി വിവാഹിതയായത് ഡോക്ടർ ശ്രീ ഗണേഷ് ഗോർട്ടിയാണ് ലയയുടെ കഴുത്തിൽ മിന്നുകെട്ടിയത് 2006 ജൂൺ 14 ന് ആയിരുന്നു വിവാഹം കുടുംബത്തോടൊപ്പം ലോസ് അഞ്ചൽസിലാണ് നടിയുടെ താമസം രണ്ട് മക്കളുമുണ്ട് താരത്തിന് സ്ലോക ഗോർട്ടി വച്ചൻ ഗോർട്ടി എന്നിവരാണ് മക്കൾ. 2006 ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം 2010 ലും 2018 ലും തെലുങ്ക് ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു ലുക്കിൽ തന്നെ വലിയ മാറ്റങ്ങളാണ് ലയയ്ക്ക് ഉണ്ടായിരിക്കുന്നത് നീണ്ട മുടിയും വിടർന്ന കണ്ണുകളുമായി കണ്ട ലയയയല്ല ഇപ്പോഴുള്ളത്.