തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിക്ക് സംഭവിച്ചതറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ

in News 1,651 views

കരുതിവച്ചതുപോലെ ഒരുദുരന്തമായിരുന്നു നിയുക്ത സ്ഥാനാർഥി കെ ഗിരിജ കുമാരിയുടെ ജീവൻ അപഹരിച്ചത് ചുവടെ മരം പാഞ്ഞെത്തിയത് തന്റെ ജീവൻ അപഹരിക്കാനാണെന്ന് തിരിച്ചറിയാതെ അപ്പോഴും ഇടവഴിയിലൂടെ മുന്നോട്ട് നടക്കുകയായിരുന്നു അവർ വഴിയുടെ എതിർ ദിശയിലേക്ക് മരം വലിച്ചിടാൻ കയർ കെട്ടിയിരുന്ന ഉറപ്പിലായിരുന്നു യാത്ര ചെയ്തത് പ്രതീക്ഷിക്കാതെ മരം എതിർ ദിശയിലേക്ക് ചരിഞ്ഞ് ഗിരിജ കുമാരിയുടെ തലയിൽ താനെ പതിച്ചു മരത്തിന്റെ അഗ്രഭാഗം കൊണ്ടുള്ള ഇടിയിൽ തലകകർന്നതാണ് ജീവൻ നഷ്ടമാകാൻ കാരണമായത് അൽപ്പം കൂടി മാറിയെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

മരം ദിശതെറ്റി വരുന്നത് കണ്ട് മാറാൻ ചിലർ വിളിച്ചു പറഞ്ഞെങ്കിലും ഞൊടിയിടയിൽ എല്ലാം കഴിഞ്ഞു നിമിഷങ്ങൾ മുൻപ് വരെ ഒപ്പമുണ്ടായിരുന്ന ഭാര്യ വിട്ടുപോയെന്ന സത്യം ഭർത്താവ് ബിനു നാഥ് അടക്കം സംഭവം നേരിൽ കണ്ട ആർക്കും ഉൾക്കൊള്ളാൻ ആയില്ല ഭാര്യയുടെ ശരീരം നോക്കിയുള്ള ഭർത്താവിന്റെ വിലാപം കണ്ടുനിൽക്കുന്നവർക്ക് ഹൃദയം നുറുങ്ങുന്ന വേദനയായി. സീറ്റ് ഉറപ്പായതോടെ രണ്ടു ദിവസം മുൻപാണ് ഗിരിജ കുമാരി പ്രചാരണത്തിന് ഇറങ്ങിയത് ഇന്നലെ രാവിലെ 11 മണിയോടെ ഇരുവരും പ്രചാരണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടത്. വ്യജയമ്മ, പൊന്നുമണി എന്നിവരുടെ വീട്ടിൽ വോട്ട് അഭ്യർത്ഥിച്ച ശേഷം ബിനു നാഥ്‌ നേരത്തെ റോഡിലേക്ക് ഇറങ്ങി നടന്നു വീട്ടുകാരുമായി സംസാരിച്ച് അൽപ്പം വൈകിനടന്നതാണ് ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്.

6 വർഷമായി കാരോട് പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ആൺ ഗിരിജ കുമാരി ഏറെ ആഗ്രഹിച്ചിരുന്ന വാർഡ് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. കുടുംബശ്രീ പ്രവർത്തനത്തിലൂടെ വിഭുലമായ സുഹൃത്ത് ബന്ധങ്ങളുള്ള ഗിരിജ കുമാരിയുടെ ജയം ഏവരും ഉറപ്പിച്ച സാഹചര്യത്തിൽ എത്തി ഇങ്ങനെ സംഭവിച്ചത് നാടിനെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തി.

Share this on...