സ്‌കൂള്‍കുട്ടിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ ആകെ നാറി നാണംകെട്ടു യാത്രക്കാരിയായ ചേച്ചി തകര്‍ത്തു.

in News 13,106 views

പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ ദുരിതം പലപ്പോഴും ചർച്ചയായിട്ടുണ്ട് ദിവസങ്ങൾക്കു മുമ്പ് എറണാകുളത്ത് ഒരു സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുന്നു ഇതിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുൻപ് വൈറലായ പോസ്റ്റ് വീണ്ടും ശ്രദ്ധ നേടുകയാണ് പെൺകുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാട് വരച്ചുകാട്ടുന്നത് ആയിരുന്നു പ്രസാദ് കൈതക്കൽ പങ്കുവെച്ച പോസ്റ്റ് സ്കൂൾ വിട്ട് ബസ്സിൽ കയറി കുട്ടിക്ക് ബസ്സിലെ ഒരു യാത്രക്കാരി സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോൾ ഉണ്ടായ സംഭവമാണ് പോസ്റ്റിൽ വിവരിക്കുന്നത് കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് പ്രൈവറ്റ് ബസ് കണ്ടക്ടർമാരുടെ പെരുമാറ്റം കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസിലെ അനുഭവമാണ് പ്രസാദ് പങ്കുവെച്ചത്.

ബസ് നടുവന്നൂർ എത്തിയപ്പോൾ കുറെ സ്കൂൾ കുട്ടികൾക്ക് കയറി ബസ്സിൽ ആകെ ഉന്തുംതള്ളും ആയി പുറത്തുള്ള ബാഗ് ഊരി എടുത്തു ഒറ്റകൈയിൽ തൂക്കിപ്പിടിച്ച് മുകളിലുള്ള കമ്പിയിൽ തൂങ്ങി പിടിക്കാൻ എത്താത്തത് മൂലം മറ്റേ കൈകൊണ്ട് ഏതെങ്കിലും സീറ്റിൽ പിടിച്ചുറപ്പിച്ച് സുരക്ഷിതർ ആവാനുള്ള വെപ്രാളത്തിൽ ആണ് ഓരോ കുട്ടിയും ഇതിനിടയിൽ ഒരു പെൺകുട്ടിക്ക് ഇരിക്കാൻ വേണ്ടി ഒരു സ്ത്രീ എഴുന്നേറ്റു വേണ്ട എന്ന് പറഞ്ഞിട്ടും ആ സ്ത്രീ കുട്ടിയെ നിർബന്ധിച്ച് സീറ്റിൽ ഇരുത്തി എന്നാൽ ഇത് കണ്ട കണ്ടക്ടറുടെ പ്രതികരണം ഇങ്ങനെയായിരുന്നു 50 പൈസയും കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നു എഴുന്നേല്ക്കെടീ ഇതാണ് ഇതിറ്റിങ്ങളെ കയറ്റരുത് എന്ന് പറയുന്നത് അഹങ്കാരികൾ പിന്നെയും അയാൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു പേടിച്ചരണ്ട സീറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച കുട്ടിയെ ആ സ്ത്രീ അവിടെ തന്നെ പിടിച്ചിരുത്തി അതിനുശേഷം കണ്ടക്ടറോട് പറഞ്ഞ മറുപടി ഇതായിരുന്നു.

ഞാനാണ് അവൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത് സ്കൂൾ കുട്ടികൾക്ക് എന്താ സീറ്റിൽ ഇരിക്കാൻ പാടില്ലേ എന്ന് ചോദിച്ചപ്പോൾ പാസ് നിന്നാ മതി മറ്റുള്ളവർ ഇരിക്കട്ടെ നിങ്ങൾക്ക് സീറ്റ് വേണ്ടെങ്കിൽ നിന്നോളൂ അവിടെ വേറെ ആരെങ്കിലും ഇരിക്കും എന്നായി കണ്ടക്ടറുടെ അശ്ലീലം നിറഞ്ഞ പരിഹാസ മറുപടി എന്നാൽ അവൾ അവിടെത്തന്നെ ഇരിക്കും എന്ന് യുവതിയും മറുപടി പറഞ്ഞു പിന്നെ യുവതി പറഞ്ഞ ഓരോ വാക്കുകളും ബസ്സിനെ വളരെ നിശബ്ദമാകുന്നതായിരുന്നു കണ്ടക്ടറെ നിങ്ങൾക്ക് എന്റെ അനുജന്റെ വയസ്സേയുള്ളൂ അതുകൊണ്ടു ഞാൻ അനുജ എന്ന് തന്നെ വിളിക്കട്ടെ അതിരാവിലെ വേണ്ടത്ര പ്രാതൽ പോലും കഴിക്കാതെ ട്യൂഷൻ ക്ലാസിലേക്ക് വീട്ടിൽ നിന്നും ഓടിത്തുടങ്ങിയ ആയിരിക്കും.

ഇവർക്ക് ഇവരുടെ മുഖത്തു നിന്നും അറിയാൻ ഇല്ലേ ആ ക്ഷീണം താൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ മാസമുറ ചോദ്യം കേട്ട ആൺകുട്ടികളിൽ ചിലർ ചിരിച്ചു മറ്റുള്ളവർ സ്തബ്ദരായി കണ്ടക്ടർ ഒന്നും മിണ്ടുന്നില്ല എന്നാൽ അങ്ങനെയൊന്നുണ്ട് ഈ നിൽക്കുന്നവരിൽ അധികവും മെൻസസ് ആയി തുടങ്ങിയ കുട്ടികളായിരിക്കും മെൻസസ് അടുക്കുമ്പോൾ ശരീരത്തിൽൽ വിവിധങ്ങളായ ഹോർമോൺ വ്യതിയാനങ്ങളും മറ്റും നടക്കും ചിലർക്ക് സഹിക്കാൻ കഴിയാത്ത വയറുവേദന ഉണ്ടാകും ചിലർക്ക് തലചുറ്റൽ ക്ഷീണം ഈ നിൽക്കുന്നവരിൽ ചിലരെങ്കിലും അങ്ങനെയുള്ള വേദന കടിച്ചമർത്തുന്നവർ aaയിരിക്കും ശരിക്കും അവർ ആ വേദനയൊന്നും സഹിക്കുന്നത് അവർക്കുവേണ്ടി അല്ല കേട്ടോ അടുത്ത തലമുറയ്ക്കായി ആണ് അവരല്ലേ ഇരിക്കേണ്ടത് നമ്മൾ അവർക്കായി സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുകയല്ലേ.

വേണ്ടത് അത് നമ്മൾ പൊതുസമൂഹത്തിന്റെ കടമയല്ലേ എന്നാണ് ദൃഢ വാക്കുകളിൽ അവർ ചോദിച്ചത് കൂടുതലായി കേൾക്കാൻ നിൽക്കാതെ കണ്ടക്ടർ ടിക്കറ്റ് ടിക്കറ്റ് എന്ന് പറഞ്ഞു മുൻപോട്ട് നടന്നു തുടങ്ങി ഇത് കേട്ട് അവരുടെ പുറകിൽ ഇരുന്ന് സീറ്റിലെ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് മറ്റൊരു പെൺകുട്ടിയോട് മോളെ ദാ ഇവിടെ ഇരുന്നു എന്ന് പറഞ്ഞു സീറ്റ് ഒഴിഞ്ഞുകൊടുത്തു മടിച്ചു മടിച്ചു നിന്ന അവളെ അയാൾ നിർബന്ധിച്ച് സീറ്റിൽ ഇരുത്തി ആ സീറ്റിന് അപ്പുറത്ത് ഇരുന്ന ആളും എഴുന്നേറ്റ് തുടങ്ങിയപ്പോൾ പ്രസാദിനും ഇരുപ്പുറചില്ല താൻ എഴുന്നേറ്റ് തുടങ്ങിയപ്പോൾ തന്നെ എന്റെ അടുത്തിരിക്കുന്ന ആളും എഴുന്നേൽക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
All rights reserved Illuminati 2.0.

Share this on...