വിവാഹ ദിവസം തന്നെ പോലീസ് സ്റ്റേഷൻ കയറേണ്ടി വന്ന വരൻ സംഭവം തൃശ്ശൂരിൽ.

in News 932 views

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ഒപ്പം വീട്ടിലേക്ക് പോകുന്നതിനിടെ വധുവിനെ സിനിമാസ്റ്റൈലിൽ കാർ തടഞ്ഞു കാമുകൻ കൂട്ടിക്കൊണ്ടുപോയി. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിൽ ഉള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ചതിനു ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്ത് വെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു, തുടർന്ന് താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോയി. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പോലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.

ഭർത്താവിന്റെ വീട്ടുകാർക്ക് കല്യാണ ചിലവിന് പരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിനെ പിതാവ് നൽകിയതിനു ശേഷമാണ് പോലീസ് കേസ് പിൻവലിച്ചത്. വർഷങ്ങളായി പെൺകുട്ടിയും കാമുകനും പ്രണയത്തിലായിരുന്നു, വിവാഹം ആലോചിച്ച് കാമുകൻ പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. കാർ ഡ്രൈവറായ കാമുകന് മകളെ കെട്ടിച്ചു കൊടുക്കില്ല എന്ന വാശിയിലായിരുന്നു മാതാപിതാക്കൾ. പെൺകുട്ടി പരമാവധി പരിശ്രമിച്ചു എങ്കിലും വീട്ടുകാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല തുടർന്നാണ് പുതുശ്ശേരിയിൽ ഉള്ള യുവാവുമായി വിവാഹം ആലോചിച്ചത്. പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതമല്ലായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മർദ്ദത്തിൽ സമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലേക്ക് പോകുമ്പോഴാണ് കാമുകൻ സുഹൃത്തുക്കളുമായി എത്തി കാർ തടഞ്ഞത്. താനുമായി പെൺകുട്ടി ഇഷ്ടത്തിൽ ആണെന്നും അവളുടെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയതെന്നും കാമുകൻ വരനോട് പറഞ്ഞു.

All rights reserved Illuminati 2.0.

Share this on...