മഞ്ജുവാര്യരെ ക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറല്‍

in News 949 views

മഞ്ജുവാര്യരെ ക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറല്‍.മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടിയാണ് മഞ്ജുവാര്യര്‍. അഭിനയരംഗത്ത് മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമാണ് മഞ്ജുവാര്യര്‍. താരത്തെക്കുറിച്ചുളള ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.പഴയ കുറച്ചു മെയിലുകള്‍ തിരയുകയിരുന്നു… നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകള്‍..ചില ചേര്‍ത്തു പിടിക്കലുകള്‍. ..

പഴയ എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാന്‍ എത്തിയതില്‍ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു.അതെ അത് മഞ്ജു വാര്യർ തന്നെ.ഒരിക്കൽ ഒരു റെസ്റ്റോറന്റിൽ വെച്ച് തികച്ചും അവിചാരിതമായി ആണ് ഞാൻ അവരെ പരിചയപ്പെടുന്നത്.ഞാൻ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോൾ അതിന്റെ ബോക്സിന്റെ പുറകിൽ ഉണ്ടായിരുന്ന മെയിൽ ഐഡി എടുത്ത് ചോക്‌ലേറ്റിനെ കുറിച്ചും തമ്മിൽ പങ്കിട്ട നിമിഷത്തെ കുറിച്ചും സന്തോഷത്തോടെ അവർ മെയിൽ അയച്ചു.ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ അന്നായിരുന്നു ഊഷ്മളമായ സുഹ്യത് ബന്ധത്തിന്റെ തുടക്കം.ഞാൻ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സൗഹ്യദ ബന്ധം.പിന്നീട് ഒരു സ്ത്രീയും ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ ഒരു നരബ് രോഗിയുടെ വൈക്യത മനോ നിലയിൽ മോർഫിൻ ആയി ഞാൻ അപമാനിക്കപ്പെട്ടപ്പോൾ കൂടെ നില്കേണ്ടവർ കൈ ഒഴിഞ്ഞപ്പോൾ നിയമ സഹായം വേണ്ട വിധത്തിൽ കിട്ടാതെ വന്നപ്പോൾ സ്നേഹിക്കുക സഹായിക്കുക അല്ലാതെ എന്താണ് ചെയുക.യുവതി പറയുന്നു.

Share this on...