പ്രഭുദേവയുടെ വിവാഹം യഥാർത്ഥത്തിൽ നടന്നത് എന്ന് വെളിപ്പെടുത്തി സഹോദരൻ – സത്യം ഇങ്ങനെ.നടനും സംവിധായകൻ കൂടി ആയ പ്രഭു ദേവയുടെ രണ്ടാം വിവാഹത്തെ കുറിച്ച് ഉള്ള ചർച്ച ഇപ്പോൾ സിനിമ പ്രേമികൾക്ക് ഇടയിൽ ഏറെ ചർച്ച വിഷയമാകുന്നു.ഇപ്പോൾ ഇതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നടനും കൊറിയോ ഗ്രാഫർ കൂടി ആയ രാജു സുന്ദരൻ.
ഒരു മാധ്യമത്തിനോട് പ്രതികരിക്കുന്നതിനു ഇടയിലാണ് രാജു സുന്ദരൻ പ്രഭു ദേവയുടെ വിവാഹ കാര്യം വെളിപ്പെടുത്തിയത്.പ്രഭു ദേവയുടെ വിവാഹം കഴിഞ്ഞു എന്നും വധു ഒരു ഡോക്റ്റർ ആന്നെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.ഡോക്റ്റർ ഹിമാനി എന്നാണ് പ്രഭു ദേവയുടെ ഭാര്യയുടെ പേര്.മെയ് മാസത്തിൽ ചെന്നൈ വെച്ചാണ് വിവാഹം നടന്നത് എന്നും ലോക് ഡൗൺ ആയതിനാൽ ആരും തന്നെ വിവാഹത്തിൽ പങ്കെടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.ആറ് മാസം മുൻപ് അയിരുന്നു പ്രഭു ദേവയുടെ വിവാഹം.എന്നാൽ ഇപ്പൊ ആണ് മാധ്യമങ്ങൾ ഏറ്റെടുത്തത് എന്നും സഹോദരൻ പ്രതികരിച്ചു.മുംബൈ വെച്ച് ചികിത്സയുടെ ഭാഗം ആയിട്ടാണ് ഹിമാനിയെ പരിചയപ്പെട്ടത്.സൗഹ്യദം പിന്നീട് പ്രണയം ആയപ്പോൾ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുക ആയിരുന്നു.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുംബയിൽ നിന്നും ഇരുവരും ചെന്നൈയിലേക്ക് പൊന്നു.രണ്ടു മാസം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.ലോക് ഡൗൺ ഇളവ് വന്നതോടെ ഇറിവരും കുടുബ അംഗങ്ങളെ സന്ദർശിച്ചു അനുഗ്രഹം നേടുകയും ചെയ്തു.സഹോദരൻ വിവാഹം കഴിച്ചതിൽ അതിയായ സന്തോഷം ഉണ്ട് എന്നും രാജു സുന്ദരൻ പറഞ്ഞു.