കൈയില്‍ കിട്ടുന്നത് ലക്ഷങ്ങള്‍ പക്ഷേ വിരമിച്ച സ്‌കൂള്‍ പ്രിന്‍സിപല്‍ കുട്ടികളെ ഞെട്ടിച്ചത് ഇങ്ങനെ..!

in News 0 views

ജോലിയിൽ നിന്ന് വിരമിച്ച ശേഷം വേണം ഒന്ന് നന്നായി വിശ്രമിക്കം എന്ന ചിന്താഗതിക്കാരാണ് ഭൂരിഭാഗം സർക്കാർ ഉദോഗസ്ഥരും.സർക്കാർ തരുന്ന പെൻഷൻ കൊണ്ട് ശിഷ്ട കാലം ജീവിച്ചും നീണ്ട ഉദോഗ ജീവിതത്തിന് ഇടയിൽ കിട്ടാതെ വന്ന സന്തോഷവും യാത്രയും എല്ലാം റിട്ടേർഡ് ആയ ശേഷം നടത്തിയുമാണ് സർക്കാർ ജീവനക്കാർ ആസ്വദിക്കുന്നത്.വലിയ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് പിന്നെ വീട്ടിൽ ഇരിപ്പ് തന്നെ ആകും പണി.എന്നാൽ ശിഷ്ട ജീവിതം ആസ്വദിച്ചതിന് ഒപ്പം വിരമിച്ചതിന് പിന്നാലെ തൊഴിൽ മഹത്ത്വം വാക്കുകളിലൂടെ മാത്രമല്ല ജീവിത അനുഭവത്തിലൂടെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും പകർന്നു നൽകുകയാണ് ചേലേമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ.

നീണ്ട 32 വർഷ സേവനത്തിന് ശേഷം സർവീസിൽ നിന്നും ഈ കഴിഞ്ഞ മെയ് 31 നു ആയിരുന്നു മനോജ് വിരമിച്ചത്.ഒരു ജോലിയും ചെറുത് അല്ല പ്രിൻസിപ്പൽ ആയാലും ഡ്രൈവർ ആയാലും എല്ലാ ജോലിക്കും അതിന്റെതായ മഹത്യം ഉണ്ടെന്നു കാണിച്ചു തരികയായിരുന്നു അദ്ദേഹം.ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.തികച്ചും നാടകീയമായ സംഭവം ആയിരുന്നു വിരമിക്കൽ ദിവസം സ്‌കൂളിൽ നടന്നത്.ടാക്സി ഡ്രൈവറിൽ നിന്നുമാണ് അധ്യാപകനിലേക്ക് എത്തുന്നത്.എന്നാൽ പ്രിൻസിപ്പൽ ആയി വിരമിച്ച അതെ ദിവസം അഞ്ചു മണിയോടെ കൂടി വീണ്ടും തന്റെ ഡ്രൈവിങ് ജോലിയിലേക്ക് മാറുകയായിരുന്നു.സ്‌കൂളിൽ അദ്ദേഹത്തിന് ആയി ഒരുക്കിയ പ്രത്യക ചടങ്ങിൽ പങ്കെടുക്കുകയും സമ്മാനം സ്വീകരിച്ചു പുതിയ പ്രിൻസിപ്പാൾ ആയ ദീപകിന് ചുമതല കൈമാറിയ ശേഷമാണ് അദ്ദേഹം ഡ്രൈവർ കുപ്പായം വീണ്ടും അണിഞ്ഞത്.

Share this on...