ഇവരോക്കെയല്ലേ ഭൂമിയിലെ ദൈവങ്ങൾ ആരും കൈയടിച്ചുപോകും ആ വലിയ മനസിന് മുന്നിൽ.

in News 1,873 views

അനുജനും ആവതില്ലാത്ത അമ്മയും വീശുന്നു വലയുന്നത് കണ്ട് ആ 14 വയസ്സുകാരന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ലോക്ഡോൺ ആയതോടെ ജോലിയും ഇല്ല വരുമാനവും ഇല്ല, മോഷണം അല്ലാതെ വേറെ വഴി അവൻ കണ്ടില്ല. ഒടുവിൽ അരിയും സാധനവും മോഷ്ടിക്കാൻ ശ്രമിച്ച് കയ്യോടെ പിടിക്കപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്ത് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ ജഡ്ജ് ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം. ജഡ്ജിയുടെ വലിയ മനസ്സ് പലർക്കും മാതൃക തന്നെ. അമ്മയുടെയും അനുജന്റെയും പട്ടിണി അകറ്റാൻ ഭക്ഷ്യ സാധനങ്ങൾ മോഷ്ടിച്ച പതിനാലുകാരന് ദൈവദൂതനായി ജഡ്ജി. ഭക്ഷ്യ സാധനങ്ങൾ മോഷ്ടിച്ചതിന് കട ഉടമ നൽകിയ പരാതിയിൽ 14 വയസ്സുകാരനെ പോലീസ് ജുവനൈൽ കോർട്ട് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. ബീഹാറിലെ നളന്ദ ജില്ലയിലുള്ള ഇസ്ലാം പൂർ ഗ്രാമ നിവാസിയായ ബാലനായിരുന്നു പ്രതി.

ജുവനൈൽ ജഡ്ജ് മാനവേന്ദ്ര മിശ്രയുടെ കോടതിയിലായിരുന്നു സംഭവം. ആ കുട്ടിയുടെ ജീവിതകഥ കേട്ട് ജഡ്ജിയുടെ കണ്ണ് നിറഞ്ഞൊഴുകി ആ 14 വയസ്സുകാരന്റെ അവസ്ഥ അറിഞ്ഞപ്പോൾ ആകെ പതറിപ്പോയ അദ്ദേഹം വീണ്ടും വീണ്ടും അവനോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അച്ഛൻ വർഷങ്ങൾക്കു മുൻപേ മരിച്ചു പോയി അമ്മ നിത്യരോഗിയാണ്, ഒരു അനുജനും ഉണ്ട്. വീട് എന്ന് പറയാൻ പുല്ലുമേഞ്ഞ കഥകം ജനലും ഒന്നുമില്ലാതെ മൺ ഭിത്തി കൊണ്ട് നിർമ്മിച്ച ഒരു കുടിലാണ് ഉള്ളത്. ഏതു നിമിഷവും അത് നിലം പൊത്തുന്ന അവസ്ഥ. യാതൊരു വരുമാന മാർഗവും ഇല്ല, പയ്യൻ കടകളിലും മറ്റും എന്തെങ്കിലും ഒക്കെ ജോലി ചെയ്താണ് ആ അമ്മയ്ക്കും അനുജനും ഒരുനേരത്തെ ആഹാരം എത്തിച്ചിരുന്നത്. അമ്മ പൂർണ്ണമായും മകനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലി ചെയ്യാൻ ആവതില്ല. ചികിത്സിക്കാൻ പണവുമില്ല. റേഷൻ കാർഡില്ല. പെൻഷൻ ഇല്ലാ. ഒരു ആനുകൂല്യവും ഇന്നുവരെ ലഭിച്ചിട്ടില്ല. ഇതിനൊക്കെ വേണ്ടി മുട്ടാത്ത വാതിലുകളും ഇല്ല. കൊറോണ മൂലം ലോക്കഡോൺ ആയതിനാൽ പയ്യന്റെ പണിയും പോയി.വീട് പട്ടിണിയായി. ആഹാരത്തിന് ഒരു മാർഗവുമില്ലാതയപ്പോഴാണ്, വിശപ്പടക്കാൻ തൊട്ടടുത്ത കടയിൽ കയറി അരിയും സാധനവും മോഷ്ടിച്ചത്.

മോഷണം പരിചയമില്ലാത്തതിനാൽ കൈയോടെ പിടിക്കപ്പെട്ടു. വീട്ടിലെ അവസ്ഥ കരഞ്ഞു പറഞ്ഞിട്ടും ആ കടക്കാരൻ പയ്യനെ പോലീസിലേൽപ്പിച്ചു. ബാലൻ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് ബോധ്യപ്പെട്ട ജഡ്ജി അവനെ അപ്പോൾ തന്നെ കുറ്റവിമുക്തനാക്കി. ഒപ്പം ബാലനും കുടുംബത്തിനും എല്ലാ സഹായങ്ങളും ഉടനടി എത്തിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി. കുടുംബത്തിന് ബിപിഎൽ റേഷൻ കാർഡും എല്ലാവർക്കും ആധാർ കാർഡും അമ്മയ്ക്ക് വിധവാ പെൻഷൻ കൂടാതെ വീട് വെക്കാനുള്ള ധനസഹായമോ വീട് ഉടനടി ലഭ്യമാക്കാനും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും ജഡ്ജി നിർദ്ദേശിച്ചു. അടുത്ത നാല് മാസത്തിനുശേഷം ബാലന്റെയും കുടുംബത്തിന്റെയും ജീവിത നിലവാരവും അവസ്ഥയും സത്യവാങ്മൂലത്തിലുടെ സമർപ്പിക്കാൻ ബ്ലോക്ക് അധികാരികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.

ഇത് കൂടാതെ ജഡ്ജിയെ സ്വന്തം ചെലവിൽ കുടുംബത്തിന് ഒരു മാസത്തെ റേഷൻ സാധനങ്ങളും അമ്മയ്ക്ക് വസ്ത്രവും നൽകാനുള്ള ഏർപ്പാടും ചെയ്യുകയുണ്ടായി. കാര്യങ്ങൾ സുതാര്യമായും വേഗത്തിലും നടപ്പാക്കണമെന്നും അതിനുള്ള അനുവദിക്കും പേപ്പർ വർക്കിനുമായി അനാവശ്യ സമയം പാഴാക്കരുതെന്നും ജഡ്ജി പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തു. ജഡ്ജി മാനവേന്ദ്ര മിശ്രയെ പോലുള്ള ദേവദൂതൻമാർ മാനവ സമൂഹത്തിൽ വിരളമാണ്. കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന സാധുക്കളുടെ രോദനം രാഷ്ട്രീയക്കാരും അധികാര വർഗ്ഗവും ഉദ്യോഗസ്ഥരും കേൾക്കാതെടത്തോളം കാലം ഇന്ത്യൻ ഗ്രാമങ്ങളിലെ പട്ടിണി മാറാൻ പോകുന്നില്ല. വിശപ്പിന്റെ അവസ്ഥ തിരിച്ചറിഞ്ഞ 14 വയസ്സുകാരന് എല്ലാവിധ സഹായങ്ങളും നൽകിയ വലിയ മനസ്സുകാരനായ ജഡ്ജി മാനവേന്ദ്ര മിശ്രയ്ക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.

Share this on...