ഇരുവരുടെയും കൈകളിലും ആ സ്നേഹത്തിന്റെ അടയാളം ഒരുപോലെ ഇരുവർക്കും സംഭവിച്ചത്.

in News 10,501 views

ആറ്റിൽ ചാടി കൊല്ലം സ്വദേശികളായ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് പെൺകുട്ടികൾക്ക് മറ്റാരും അറിയാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുക കൂടാതെ 13 ന് വീടുവിട്ട പെൺകുട്ടികളൾ അന്ന് രാത്രിയിൽ എവിടെയാണ് തങ്ങിയത് എന്നും മറ്റാരെങ്കിലും പെൺകുട്ടികൾ വീട് വിട്ടുനിൽക്കാൻ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട് ഇതിന്റെ ഭാഗമായി കോട്ടയം മുതൽ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട് പെൺകുട്ടികളുടെ വീടുകളുടെ അടുത്തുള്ളതും ആയുർ കെ എസ് ആർ ടി സി ബസ്റ്റാൻഡിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് കൊല്ലം റൂറൽ എസ് പി യും കോട്ടയം എസ് പി യും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.

വൈക്കം പോലീസാണ് അന്വേഷണം കോട്ടയത്ത് നടത്തുന്നത് കോട്ടയം എസ് പി ജയദേവ് ഐപിഎസ് അന്വേഷണം ഊർജിതമാക്കാൻ വൈക്കം എസ എച് ഓ എസ് പ്രദീപിന് നിർദേശം നൽകി ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സിസിടിവി പരിശോധനകൾ ആരംഭിച്ചിരിക്കുന്നത് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനായി ചാടിയ മുറിഞ്ഞുപുഴയിൽ അടുത്തൊന്നും സിസി ടിവികൾ ഇല്ല വൈക്കം ടൗണിൽ മാത്രമേ സിസി ടിവികൾ ഉള്ളൂ ബസ് സ്റ്റാൻഡിന് സമീപത്തെ സിസി ടിവികളാണ് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത് കൂടാതെ കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തെയും ദൃശ്യങ്ങളും പരിശോധിക്കും പെൺകുട്ടികളുടെ മൊബൈൽ ഫോണികളിലെ അവസാന കോൾ ലിസ്റ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട് ഇവരുടെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടിരിക്കുകെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ.

ലഭിച്ചതിനു ശേഷം മാത്രമേ മറ്റെന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാൻ കഴിയൂ നാലു ദിവസം മുൻപ് കാണാതായ ആയുർ സ്വദേശിനികളായ പെൺകുട്ടികളുടെ മൃതദേഹം വൈകത്തിന് സമീപത്തെ കായലിൽനിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത് ആയുർ കീഴാറ്റൂർ അഞ്ചു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി അശോകൻ എന്നാ 21 വയസ്സുകാരിയും ഇടയം അനു വിലാസം വീട്ടിൽ അനിൽ ശിവദാസിന്റെ മകൾ അമൃത അനിൽ എന്ന 21 വയസ്സുകാരിയുടെയും മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്

ഇവർ അഞ്ചലിലെ സ്വകാര്യ കോളേജിൽ നിന്ന് ബി എ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തും എല്ലാം ഒന്നിച്ചായിരുന്നു യാത്ര 13ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനായും പോകുന്നതിന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൊണ്ടുപോയതായി പറയുന്നു ഉച്ചയ്ക്ക് 12 ന് ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ച് വീട്ടുകാർ സംസാരിച്ചിരുന്നു ഇരുവരും വീട്ടിൽ എത്താത്തതിനെ തുടർന്ന് വൈകിട്ട് വിളിച്ചപ്പോൾ മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

തുടർന്ന് ഇവരെ കാണാനില്ലെന്ന് കാട്ടി ഇരുവീട്ടുകാരും അഞ്ചൽ ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽഫോൺ 13ന് ഉച്ചയ്ക്ക് 1:30 ന് തിരുവല്ല ഭാഗത്തെ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി ശനിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ട് യുവതികൾ വൈക്കം മൂവാറ്റുപുഴ ആറ്റിൽ ചാടിയ വാർത്ത പ്രചരിച്ചിരുന്നു സംശയം തോന്നിയ ബന്ധുക്കൾ രാത്രി തന്നെ വൈക്കത്ത് എത്തുകയും ചെയ്തു വൈക്കത്ത് നിന്ന് ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ആറ്റിൽ ചാടിയത് അമൃതയും ആര്യയും ആണെന്ന് തിരിച്ചറിയുകയായിരുന്നു

തിരച്ചിൽ തുടരുന്നതിനിടെ പൂജകലയിൽ കഴിഞ്ഞദിവസം രാവിലെ തീരത്തോട് ചേർന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തിൽ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി പുഴയിലേക്ക് ആരോ ചാടി എന്ന സംശയത്തെ തുടർന്ന് സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വൈക്കം പോലീസ് പാലത്തിൽ നിന്ന് ചെരുപ്പും തൂവാലയും കണ്ടെടുത്തത് കോളേജ് വിദ്യാർത്ഥിനികളായ അമൃതയുടെയും ആര്യയുടെയും മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണായകമായി മുറിഞ്ഞപുഴ പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ ശാരങ്കദരന്റെ മകൾ സീതാലക്ഷ്മി ആണ് ആറ്റിൽ എന്തോ വീഴുന്ന ശബ്ദം ആദ്യം കേട്ടത്.

മാലിന്യം എറിയുന്നതാണ് എന്നാണ് ആദ്യം കരുതിയത് തൊട്ടുപിന്നാലെ നിലവിളിയും കേട്ടതോടെയാണ് ആരോ ആറ്റിൽ ചാടി എന്ന സംശയം ഉണ്ടായത് തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിൽ അറിയിച്ചു വൈക്കം പോലീസ് പാലത്തിൽ നിന്നും ചെരുപ്പും തൂവാലയും കണ്ടെടുത്തത് യുവതികളുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവായി മാറിയത് ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തും എല്ലാം ഒരുമിച്ചായിരുന്നു യാത്ര ഇട പിരിയാത്ത കൂട്ടുകാർ ഒരാൾ ക്ലാസിനു വന്നില്ലെങ്കിൽ മറ്റേ ആളും വരില്ല എവിടെപ്പോയാലും ഒന്നിച്ച് ഇതിന് പലപ്പോഴും സഹപാഠികൾ കളിയാക്കിയിട്ടുണ്ട് ഇരുവരുടെയും സൗഹൃദം എല്ലാവർക്കും അത്ഭുതമായിരുന്നു ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതയുടെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങി പക്ഷേ വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നു.

അമൃത ഇപ്പോൾ വിവാഹം വേണ്ട എന്നും ഇനിയും പഠിക്കണം എന്നും പറഞ്ഞ് ഒഴിയുകയായിരുന്നു എന്നാൽ വീട്ടുകാർ വിവാഹാലോചനകൾ ആയി മുന്നോട്ടു പോയി ഇതോടെ ഇരുവരും ഏറെ ധർമ്മസങ്കടത്തിലായി വിവാഹം കഴിച്ചാൽ പിന്നെ തങ്ങളുടെ ബന്ധം തുടരാൻ കഴിയില്ല എന്ന് ഓർത്തു ഏറെ ദുഃഖിതനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തു നിന്നും വന്നിരുന്നു വിദേശത്ത്. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 ദിവസം അമൃതയും മാതാവും ആര്യയുടെ വീട്ടിലാണ് താമസിച്ചിരുന്നത് ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കൾ വിവാഹാലോചനകളും ആയി മുന്നോട്ടു പോവുകയും വിവാഹം നിശ്ചയിക്കുകയും ആയിരുന്നു അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് വീട്ടുകാർ പറയുന്നു ആയൂരിൽ നിന്ന് വൈക്കം വരെ എത്തിപെട്ടത് എങ്ങനെയെന്നും മറ്റാരെങ്കിലും അപായപ്പെടുത്തിയതാകാം എന്നുമാണ് അവർ പറയുന്നത്.
All rights reserved Illuminati 2.0.

Share this on...